Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സഹജീവി സ്നേഹം വിശ്വാസത്തിന്റെ ഭാഗം. ഹുസൈൻ സഖാഫി ചുള്ളിക്കോട്


റിയാദ്: മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്നേഹവും കരുതലും വേണമെന്നും അത് വഴി മാത്രമേ വിശ്വാസം പൂര്ണമാവുകയുള്ളൂ എന്നും കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്. ജീവ കാരുണ്യ മേഖലകളിൽ ഐ സി എഫ് ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം സേവന പ്രവർത്തനങ്ങൾക്കു പൊതുസമൂഹത്തി ന്റെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റിജിനൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റിയാദിലെ മാധ്യമ രാഷ്ട്രീയ സാമൂഹിക സാംസ്‌കാ രിക രംഗങ്ങളിൽ ഉള്ളവർക്കൊപ്പം ‘ഇഫ്താർ റ്റുഗെതർ’ എന്ന പേരിൽ ബത്ത ഡി പാലസിൽ ആണ് ഐ സി എഫ് ഇഫ്താർ സംഘടിപ്പിച്ചത്.പരിപാടിയിൽ വെച്ച് ഹുസൈൻ സഖാഫിക്ക് സ്നേഹോപഹാരം കൈമാറി.

ഐ സി എഫ് റിയാദ് റിജിനൽ പ്രെസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു ഡോ: തമ്പി, വിജെ നസ്രുദീൻ ,ശുഹൈബ് പനങ്ങര,രഘുനാഥ് പറശിനിക്കടവ് ,സജീർ ഫൈസി എന്നിവർ പ്രസംഗിച്ചു. ഡോ:അബ്ദുൽ അസീസ്‌ തയ്യാറാക്കിയ മയക്കു മരുന്ന് വിരുദ്ധ ട്രൈനിംഗ്‌ ലഘുലേഖ ഡോ: തമ്പി ഹു സൈൻ സഖാഫിക്ക് കൈമാറി.

ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതവും മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു .നജീബ് കൊച്ചു കലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊര കം, ഷമീർ കൂന്നുമ്മൽ, ഫൈസൽ കൊണ്ടോട്ടി,ഡോ: തസ്‌ലിം ആരിഫ്, ഡോ: ശാക്കിർ അഹമ്മദ്, ഷമീർ ഫ്ലക്‌സി ,ഹനീഫ് ഗ്ലോബൽ, ഷിഹാബ്‌ കൊട്ടുകാട്‌, ഉമർ പന്നിയൂർ, ലുഖ്‌മാൻ പഴുർ, അഷ്‌റഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു


Read Previous

ലഹരിക്കെതിരെ ‘സീറോ സഹിഷ്ണുത നയം’ നടപ്പാക്കണം – റിസ

Read Next

ലഹരിക്കെതിരെ കാമ്പയിന് തുടക്കം കുറിച്ച് റിയാദ് ഒഐസിസി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »