നഷ്ടപരിഹാരത്തുക ഉയര്‍ത്തണം; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ലോക്‌സഭയില്‍


ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബ ത്തിനും ഉണ്ടായിരിക്കുന്നത്. അതിന്റെ വ്യാപ്തി കണക്കിലെടുത്ത് ദേശീയദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തമേഖലയില്‍ സഹായഹസ്തവുമായി എത്തിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. മരണസംഖ്യ നാനൂറ് കടന്നേക്കുമെന്നും ദുരന്തത്തില്‍ നിരവധി പേരെയാണ് കാണാതായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ച സൈന്യത്തി ന്റെ പ്രവര്‍ത്തനത്തെയും രാഹുല്‍ അഭിനന്ദിച്ചു.

കേരളത്തിലെ സാമൂദായിക ഐക്യവും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ ഒലിച്ചുപോയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായെന്ന് രാഹുല്‍ പറഞ്ഞു. വലിയ ദുരന്തമാണ് അവിടെ ഉണ്ടായിരിക്കു ന്നത്. ദുരന്തബാധിതര്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജുകള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.


Read Previous

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; വടി കൊണ്ടുള്ള അടിയേറ്റ് തടവുകാരന്‍ മരിച്ചു

Read Next

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »