
ന്യൂഡൽഹി: കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി. ഇവർ പാർട്ടി ഓഫിസ് സന്ദർശിക്കുന്നതിനോടു വിയോജിപ്പുള്ള ഏതാനും പ്രവർത്തകരാണ് സംഭവത്തിനു പിന്നില്ലെന്നാണു സൂചന. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും പരസ്പരം തള്ളിയിടുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പാർട്ടി നേതൃത്വത്തെ കാണാൻ അനുമതി തേടി എഐസിസി ഓഫിസിലെത്തിയതായിരുന്നു ഇരുവരും. വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ സന്ദർശിക്കാനാണ് അനുമതി തേടിയത്.