മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ശശിയുടെ കയ്യിലെത്തും, ഒരു ചുക്കും നടക്കില്ല’: പി വി അൻവർ


മലപ്പുറം: മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് കൈമാറു മായിരുന്നു. അങ്ങനെയെങ്കിൽ ഒരു ചുക്കും നടക്കില്ലായിരുന്നെന്നും അൻവർ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി സഖാക്കൾക്ക് അനുഭവമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശി യുടെ പേരില്ലെന്നും അൻവർ വ്യക്തമാക്കി. ശശിയുടെ പേര് ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്. സിപിഎം പാർലമെൻ്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതും ഇരുവർക്കും പരാതി നൽകിയതും.- അൻവർ പറഞ്ഞു.

പൊലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവ‍ർക്ക് പരാതി അറിയിക്കാൻ പി വി അൻവർ വാട്സാപ് നമ്പർ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അന്‍വര്‍ പറഞ്ഞു. തന്റെ പരാതിയിൽ പറയുന്ന പ്രധാന കാര്യം സ്വർണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ്. അത് അന്വേഷിക്കാൻ പൊലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം. തൻ്റെ പക്ക ലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നൽകും. നാളെ ഡിഐജി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വാധീ നവും ഈ അന്വേഷണത്തിൽ നടക്കില്ലെന്നും പിവി അൻവ‍ർ പറഞ്ഞു.


Read Previous

പിജെ ആര്‍മി പൊളിഞ്ഞതോടെ റെഡ് ആര്‍മി; ഒരു ബന്ധവുമില്ലെന്ന് പി ജയരാജന്‍

Read Next

അതിരപ്പിള്ളിയിൽ വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ കൂറ്റൻ രാജവെമ്പാല; സാഹസികമായി പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »