Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഞ്ചപുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ, റെജി ലൂക്കോസിനോട് ഷോൺ ജോർജ്


‘ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി. എല്ലാ കാലവും ഇവന്റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ’

കോട്ടയം: ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ്. സുരേഷ് ഗോപിയുടെ മുഖം ക്രിസ്‌തുവിന്‍റെ ചിത്രത്തിൽ മോർഫ് ചെയ്ത് പങ്കുവെച്ച പോസ്റ്റിനെതിരെയാണ് രൂക്ഷമായ വിമർശനവുമായി ഷോൺ രംഗത്തെത്തിയത്. മറ്റേതെങ്കിലും സമുദായത്തെ വച്ച് ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട്ട് വീട്ടിൽ കിടന്നുറങ്ങാൻ സാധിയ്ക്കുമോ എന്നും ഷോൺ ജോർജ് ചോദിയ്ക്കുന്നു.

ഷോൺ ജോർജിന്‍റെ കുറിപ്പ്

സിപിഎം നേതാവ് റെജി ലൂക്കോസിന്‍റെതായി ഈ ഒരു പോസ്റ്റ് കാണുവാനിടയായി. ഒട്ടനവധി അന്തം കമ്മി – സുടാപ്പി പ്രൊഫൈലുകൾ പ്രചരിപ്പിച്ച ഒരു ഫോട്ടോയാണ് . അവരോടെല്ലാമായി എനിയ്ക്ക് പറയാനുള്ളത് ചുവടെ ചേർക്കുന്നു.

ഞാൻ എല്ലാകാലവും എന്‍റെ പിതാവിൽ നിന്നും വിപരീതമായി വാക്കുകളിൽ മിതത്വം പാലിയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കാറുണ്ട്. എന്നാൽ ഇത് പോലെയുള്ള തലവഴിത്തരങ്ങൾ കാണുമ്പോൾ ഇവനെയൊക്കെ രണ്ടെണ്ണം പറയാൻ പി സി ജോർജിന്‍റെ ശൈലി തന്നെ കടമെടുക്കുന്നു.

തന്തയ്ക്കു പിറന്നവൻ ആണേൽ മറ്റേതെങ്കിലും സമുദായത്തെ വെച്ചു ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടിൽ കിടന്നുറങ്ങാൻ സാധിയ്ക്കുവോ എന്ന് നോക്ക്. ഇവന്‍റെയൊക്കെ വലിയ നേതാവ് പിണറായി ഇന്ന് വിഭ്രാന്തി പൂണ്ടു ഇടതു സഹയാത്രികനായ കുറിലോസ് പിതാവിനെ വിവരദോഷി എന്ന് വിളിച്ചിരിയ്ക്കുന്നു. പണ്ടൊരിയ്ക്കൽ നികൃഷ്ട ജീവി പ്രയോഗം നടത്തിയതും പിണറായി തന്നെ.

ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി. എല്ലാ കാലവും ഇവന്‍റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ.

ഒരു സമുദായത്തിലെ ചെറിയൊരു ശതമാനം വരുന്ന തീവ്രവാദികളെ സുഖിപ്പിയ്ക്കുവാൻ ഹമാസ് ഐക്യദാർഢ്യങ്ങളും ഹൈന്ദവ, ക്രൈസ്തവ വിശ്വാസങ്ങളെ ആക്ഷേപിയ്ക്കലും, ആക്ഷേപിയ്ക്കുന്നവർക്കു പ്രശസ്തി പത്രങ്ങൾ നൽകി ആദരിയ്ക്കലും നടത്തിയപ്പോൾ ഒന്നും നിങ്ങൾ വിചാരിച്ചില്ല നസ്രാണികൾ ഇങ്ങനെ ഒരു പണി തരുമെന്ന്.

സുരേഷ് ഗോപിയെ അധിക്ഷേപിക്കാവുന്നതിന്റെ പരമാവധി നിങ്ങൾ അധിക്ഷേപിച്ചു. ആ മനുഷ്യൻ അതേ നാണയത്തിൽ തിരിച്ചടിച്ചില്ല, പക്ഷെ നിങ്ങളുടെ നെഞ്ച് പിളർക്കുന്ന വിജയം കൊണ്ടാണ് നിങ്ങൾക്ക് മറുപടി തന്നത്. ബാലറ്റിലൂടെയുള്ള രണ്ടാം വിമോചന സമരത്തിന്റെ ആരംഭമാണ് തൃശൂരിൽ നടന്നത്. ആ വിജയത്തിൽ ഇ എം എസ്സിനെ വലിച്ചു താഴെയിട്ടവരുടെ പിൻതലമുറയ്ക്ക് വ്യക്തമായ പങ്കുമുണ്ട്.

ഇ എം എസിലും വലുതല്ലലോ പിണറായി.

നേരത്തെ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭയും രംഗത്തെത്തിയിരുന്നു. ‘ക്രിസ്‌തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സർക്കാർ നേരിടണം’- സിറോ മലബാർ സഭ വ്യക്തമാക്കി.

‘ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്‌ച. സുയേശു ഈ കുടുംബത്തിന്റെ നാഥൻ’ എന്ന അടിക്കുറിപ്പോടെയാണ് റെജി ലൂക്കോസ് പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ ചിത്രത്തിന് വലിയ വിമർശനം നേരിട്ടതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി സിറോ മലബാർ സഭ രംഗത്തെത്തിയത്.

ലോകസഭാ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെയാണ് റെജി ലൂക്കോസ് ചിത്രം പങ്കുവച്ചത്. തൃശൂരിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും പിന്തള്ളി 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചത്.


Read Previous

ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ..

Read Next

പിഞ്ചുകുഞ്ഞിനെ ക്രൂരമായിമര്‍ദ്ദിച്ച അമ്മ, ദൃശ്യങ്ങൾ അച്ഛനയച്ചുകൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »