റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ സൗദിയിലെ ആഭ്യന്തര തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു. ഹജ്ജ് ഉംറ മന്ത്രാലയമാണ് നിബന്ധനകൾ പ്രഖ്യാപിച്ചത്. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന മുഴുവൻ തീർത്ഥാടകരും നിബന്ധനകൾ പാലിക്കണം.
![](https://malayalamithram.in/wp-content/uploads/2025/02/hajj.png)
മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്ക് രജിസ്ട്രേഷനിൽ മുൻഗണന നൽകും. ഏകീകൃത പാക്കേജ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഹജ്ജിന് ഒപ്പംവരുന്നവരുടെ വിവരങ്ങളും രജിസ്ട്രേഷൻ സമയത്ത് ചേർക്കണം. ഒപ്പം പരമാവധി 14 പേരെ വരെ അനുവദിക്കും. മുൻകൂട്ടി റിസർവ് ചെയ്തുവെക്കാൻ അനുമതിയുണ്ട്. അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ പൂരിപ്പിക്കരുത്.
അതേസമയം നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. തെറ്റായ വിവരമാണ് നൽകിയതെന്ന് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാവും. ഓൺലൈനായി വിവരങ്ങൾ നൽകുമ്പോൾ കാലതാമസം വരുത്തിയാലും രജിസ്ട്രേഷൻ തടയപ്പെടും. ഡ്യൂപ്ലിക്കേറ്റ് റിസർവേഷനുകളും റദ്ദാക്കപ്പെടും. പുണ്യസ്ഥലങ്ങൾക്കിടയിലും മക്ക, മദീന നഗരങ്ങൾക്കിടയിലും നീങ്ങുന്നതിനുള്ള നിർദ്ദിഷ്ട തീയതികളും സമയപരിപാടികളും, ബസ് യാത്ര, ഒത്തുചേരൽ സ്ഥലങ്ങൾ, രാത്രി തങ്ങൽ എന്നിവ സംബന്ധിച്ച നിർദേശങ്ങളും പാലിക്കണം.