Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം


റിയാദ്: റിയാദിലെ അറിയപ്പെടുന്ന സാമുഹ്യപ്രവര്‍ത്തകന്‍, ഒ ഐ സി സി നേതാവ് സത്താര്‍ കായംകുളത്തിന്‍റെ ആക്‌സ്മികമായ നിര്യാണത്തില്‍ പ്രവാസ ലോകത്തു നിന്നും അനുശോചന പ്രവാഹം.

ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച നേതാവും റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിദ്ധ്യ വുമായിരുന്ന സത്താർ കായംകുളത്തിൻ്റെ വേർപാടിൽ അതിയായ ദുഃഖം രേഖപെടുത്തുന്നതായി തൃശൂർ ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ സംബന്ധിച്ചടത്തേളം സത്താർ കായംകുളത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണ്. തൃശ്ശൂർ ജില്ലയിലെ മുഴുവൻ ഒ.ഐ.സി.സി പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് ആയിരുന്നു സത്താർ കായംകുളം എന്നും അനുശോചന കുറിപ്പിൽ അറിയിച്ചു.

സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ

റിയാദ് മലയാളി പൊതുസമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന സത്താർ കായംകുളത്തിന്റെ ആകസ്മിക നിര്യാണത്തിൽ സൗദി ഇന്ത്യൻ നഴ്സസ് അസോസി യേഷൻ അനുശോചനം അറിയിച്ചു.

തൃശൂർ ജില്ലാ സൗഹൃദവേദി റിയാദ് ചാപ്റ്റര്‍

തൃശൂർ ജില്ലാ സൗഹൃദവേദിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എന്നും കൂടെ നിന്നിരുന്ന വ്യക്തിത്വം ആയിരുന്നു സത്താർ കായംകുളം എന്ന് സൗഹൃദവേദി പ്രസിഡന്റ് ഗിരിജൻ ശങ്കരൻ നായർ അനുശോചന കുറിപ്പിൽ അറിയിച്ചു.

റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്‍

ന്റെ (റിംല )രൂപീകരണം കാലം മുതൽ സംഘടനയോട് ചേർന്ന് നിന്നു എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകിയിരുന്ന ആളായിരുന്നു സത്താർ കായംകുളം എന്ന് പ്രസിഡന്റ് ബാബുരാജ് അനുസ്മരിച്ചു. റിയാദ് ഇന്ത്യൻ മ്യൂസിക് ക്‌ളബിന്റെ എല്ലാ പരിപാടികൾക്കും പൂർണ്ണ പിന്തുണ നൽകിയിരുന്ന നല്ലൊരു കലാസ്നേഹി കൂടി ആയിരുന്നു സത്താർ കായംകുളം എന്ന് പ്രസിഡന്റ് സുബൈർ ആലുവ അനുസ്മരിച്ചു.

തറവാട് കുടുംബകൂട്ടായ്മ

റിയാദിലെ സംഘടനാ പ്രവർത്തകർക്കിടയിലെ വേറിട്ട വ്യക്തിത്വം ആയിരുന്നു സത്താർ കായംകുളം എന്നും അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ തറവാട് കുടുംബകൂട്ടായ്മ അനുശോചനം രേഖപെടുത്തുന്നതായും അനുശോചന കുറിപ്പിലൂടെ തറവാട് കാരണവർ സോമശേഖർ അറിയിച്ചു.

സമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ പി.എം.എഫ് അനുശോചനം രേഖപ്പെടുത്തി.

റിയാദ് : റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി നാഷണൽ കമ്മറ്റിയും റിയാദ് സെൻട്രൽ കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.റിയാദിലെ മുഖ്യധാരാ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന സത്താർ കായംകുളത്തിൻ്റെ വിയോഗം പൊതു സമൂഹത്തിന്ന് തീരാനഷ്ടമാണെന്നും
ജാതി, മത, രാഷ്ട്രീയ സംഘടനകൾക്കധീതമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖലയെന്നും അനുശോചന കുറിപ്പിലൂടെ പറഞ്ഞു.

ഏത് പ്രശ്നങ്ങളിലും സൗമ്യമായ ഇടപെടലുകൾ നടത്തുന്നതിലൂടെ റിയാദ് പൊതു സമൂഹത്തിൻ്റെ പ്രിയപ്പെട്ട നേതാവും ജനകീയനുമായിരുന്നു അദ്ദേഹം. പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്‌) ൻ്റെ ഏതൊരു പ്രവർത്തനങ്ങൾക്കും കൂടെ നിന്നിരുന്ന സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തോടും സഹപ്രവർത്തകരോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി പി.എം.എഫ് അനുശോചന കുറിപ്പിലൂടെ അറിയിച്ചു.


Read Previous

പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

Read Next

സത്താര്‍ കായംകുളത്തിന്റെ ഭൗദികദേഹം വീട്ടിലെത്തിച്ചു. ഖബറടക്കം വൈകീട്ട് 6മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »