Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹിയില്‍ പള്ളിയുടെ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്


ന്യൂഡല്‍ഹി: ഡല്‍ഹി രാംലീല മൈതാനത്തിനടുത്തുള്ള മുസ്ലീംപള്ളിക്ക് സമീപമുള്ള അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ സംഘര്‍ഷം. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കയ്യേറ്റം ഒഴുപ്പിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിയുടെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ അധികൃതര്‍ ബുധനാഴ്ച പുലര്‍ച്ചെ ഒഴിപ്പിക്കു ന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതി നിടെ ഒരുവിഭാഗം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കല്ലേറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി യെന്നും പൊലീസ് പറഞ്ഞു.

മുന്‍കരുതല്‍ നടപടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ സജ്ജീ കരണങ്ങള്‍ ഒരുക്കിയിരുന്നതായും പ്രദേശത്തെ സമിതികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവില്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചതായി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. തുര്‍ക്ക്മാന്‍ ഗേറ്റിനടുത്തുള്ള രാംലീല മൈതാനത്തെ 38,940 ചതുരശ്ര അടി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സിവിക് ബോഡിക്കും പൊതുമരാമത്ത് വകുപ്പിനും മൂന്ന് മാസത്തെ സമയം അനുവദിച്ചാതായി ജില്ലാ ഭരണകൂടം അറിയിച്ചു.


Read Previous

ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ ഒരു അധികാരവുമില്ല’; ട്രംപിന്റെ മുന്നറിയിപ്പിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍

Read Next

98, 68, 91, 99… ഇതൊരു ഫോണ്‍ നമ്പറല്ല’; എല്‍ഡിഎഫിന്റെ പൂര്‍വകാല കണക്കുകള്‍ ഓര്‍മിപ്പിച്ച് എം എം മണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »