നിയുക്ത കെ.പി.സി സി പ്രസിഡണ്ട്‌ കെ.സുധാകരന് ആശംസകളുമായി കോണ്‍ഗ്രസ്‌ നേതാക്കളും യു ഡി എഫ് നേതാക്കളും.


നിയുക്ത കെപിസിസി പ്രസിഡണ്ട്‌ കെ.സുധാകരന്‍ , ആശംസകളുമായി പ്രവര്‍ത്തകര്‍ ചിത്രം കടപ്പാട് എം.എം..

മുന്‍ കെ.പി.സി.സി പ്രസിഡണ്ട്‌ മുല്ലപള്ളി രാമചന്ദ്രന്‍

കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ തിരഞ്ഞെടുത്ത തീരുമാനം സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി. എഐസിസിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാ നായത് പടിയിറങ്ങുമ്പോഴുള്ള വലിയ സന്തോഷമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുല്ലപ്പള്ളി ചാരുതാര്‍ത്ഥ്യത്തോടെ യാണ് പടിയിറങ്ങുന്നതെന്നും പറഞ്ഞു. ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ സഹായം മറക്കാൻ കഴിയില്ല. എല്ലാവര്‍ക്കും നന്ദി പറയുന്നു. ജീവനേക്കാള്‍ വലുത് പാര്‍ട്ടിയെന്നും മുല്ലുപ്പള്ളി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നതായി മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മുല്ലപള്ളി രാമചന്ദ്രന്‍.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരി ത്രമാണ് കോണ്‍ഗ്രസിനുള്ളത്. സുധാകരന്റെ നേതൃത്വത്തില്‍ അതു സാധ്യമാകുമെന്നു വിശ്വസിക്കുന്നു വെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വി.എം സുധീരന്‍

കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യ വും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു,

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളത്തിൽ കോൺഗ്രസിന് മാറ്റത്തിൻ്റെ സമയമാണ് ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭി പ്രായപ്പെട്ടു. അദ്ദേഹം സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു.

രമേശ്‌ ചെന്നിത്തല

കെപി സി സി പ്രസിഡൻ്റാ യി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകൾ എന്ന് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.താൻ ഒരു പേരും ഹൈക്കമാൻഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിച്ചത്. കോൺഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ഉപനേതാവ് കെ. ബാബു എം. എൽ. എ

കെ. സുധാകരനെ കെ. പി. സി. സി. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ഉപനേതാവ് കെ. ബാബു എം. എൽ. എ പറഞ്ഞു . സുധാകരൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുന്നു. കോ ൺഗ്രസ് പാർട്ടിയെ ശക്തമായി നയിക്കുവാൻ സുധാകരന് സാധിക്കും. എല്ലാവരെയും സഹകരിപ്പിച്ച് കോൺഗ്രസിന് ശക്തമായ നേതൃത്വം നൽകുവാൻ സുധാകരന് കഴിയുമെന്നത് ഉറപ്പാണ്. അദ്ദേഹത്തി ൻ്റെ പ്രവർത്തനങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയുണ്ടാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. നിയമസഭാ തെരഞ്ഞെ ടുപ്പിന് ശേഷം കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടായ തോടു കൂടി കോണ്‍ഗ്രസ് അണികളിലും അനുഭാവികളിലും വ്യാപകമായി ഒരു നിരാശ ഉണ്ടായി ട്ടുണ്ട്. ഈ നിരാശ മാറ്റി അണികളിലും അനുഭാവികളിലും യു.ഡി.എഫ് പ്രവര്‍ത്തകരിലും പുതിയ ഉണര്‍വ്വും ആവേശവും ആത്മവിശ്വാസവും നല്‍കാന്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പുതിയ കെ.പി.സി.സി നേതൃത്വത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്റിനും അദ്ദേഹത്തിന്റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കെ.സുധാ കരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദീഖ് എന്നിവര്‍ ക്കും എന്റെ ആശംസകള്‍ നേരുന്നതായി എ കെ ആന്റണി.

എ ഐ സി സി ജന.സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയുടെ പ്രതികരണം


കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു.

കെ എസ് യു എന്ന മഹത്തായ വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സുധാകരൻ ഏറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടും എതിരാളികളെ പ്രതിരോധിച്ചും പാർട്ടിക്ക് വേണ്ടി പൊരു തിയുമാണ് ഇക്കാലമത്രയും താണ്ടി വന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലമായി പാർട്ടിയെ പല നില കളിൽ നയിച്ച സുധാകരന്റെ സംഘടനാശേഷി പാർട്ടിക്ക് അനുഗുണമായി മാറുമെന്ന് ഉറച്ച വിശ്വാ സമുണ്ട്.

കേരളത്തിൽ പാർട്ടിയെ ഒറ്റകെട്ടായി എല്ലാതലങ്ങളിലുള്ളവരെയും ഒരുമിപ്പിച്ചുകൊണ്ട് ബൂത്തു തലം മുതൽ സംസ്ഥാനതലം വരെ പാർട്ടിയെ ശക്തിപ്പെടുത്തുകയും, കൂട്ടായി തീരുമാനങ്ങളെടുക്കുക യും ചെയ്ത് പാർട്ടിയെ അടിമുടി ഊർജസ്വലമാക്കി മാറ്റാൻ സുധാകരന് കഴിയട്ടെ എന്നാശംസി ക്കുന്നു.

പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദർഭത്തിൽ പ്രവർത്തകരേയും നേതാക്കളേയും ഒറ്റച്ച രടിൽ കോർത്തിണക്കി വിഭാഗീയതകളില്ലാതെ പാർട്ടിയെ മൂന്നു വർഷത്തോളം മുന്നോട്ടു നയിക്കു കയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കാനും കഴിഞ്ഞ സ്ഥാനമൊഴി യുന്ന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു.

സുധാകരനൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായി സ്ഥാനമേറ്റെടുക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തക ർ കൊടിക്കുന്നിൽ സുരേഷ് എം പി, പി ടി തോമസ് എം എൽ എ, ടി.സിദ്ദിഖ് എം എൽ എ എന്നിവർ ക്കും എല്ലാ വിജയാശംസകളും നേരുന്നതായി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വലിയ സന്തോഷം നൽകുന്ന തീരുമാനം സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ നിയോ​ഗിക്കപ്പെട്ടത് മുസ്ലീം ലീ​ഗിനെ സംബ ന്ധിച്ച് വലിയ സന്തോഷം നൽകുന്ന തീരുമാനമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കും യുഡിഎഫിനും പുതുജീവൻ നൽകുന്ന തീരുമാനമാണിത്. സുധാകരൻ വളരെ സ്വീകാര്യനായ നേതാ വാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ സുധാകരൻ പാർട്ടിയും അണികളുമായി വളരെ നല്ല ബന്ധം പുലർത്തുന്ന നേതാവാണ്. ലീഗിന്റെ എല്ലാ പിന്തുണയും സുധാകരന് നൽകും. കോൺ​ഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ്‌ ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Read Previous

ജനപിന്തുണയുള്ള നേതാവ്. പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. എതിരാളികൾ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് സംസ്ഥാന കോണ്‍ഗ്രസ്‌ അമരത്ത് കെ.സുധാകരന്‍ എത്തുമ്പോള്‍.

Read Next

മധുരമൂറുന്ന ചക്കകേക്കില്‍ മനം നിറഞ്ഞ് സ്പീക്കര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »