Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹരിയാനയിൽ കോൺഗ്രസ് 31 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വിനേഷ് ഫോഗട്ട് ജുലാനയിൽ, പാർട്ടിയിൽ ചേർന്ന് മണിക്കൂറുകൾക്കകം ബജ്‌രംഗ് പുനിയ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ


ന്യൂഡൽഹി: അടുത്ത മാസം ആദ്യം നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടു പ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ ​ കോൺഗ്രസ് പ്രഖ്യാപിച്ചു. ഇന്നലെ പാർട്ടി അംഗത്വം സ്വീകരിച്ച അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് അടക്കം 31 സ്ഥാനാർഥികൾ ആണ് ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത്.

ജുലാന മണ്ഡലത്തിൽനിന്ന് ആണ് വിനേഷ് ഫോഗട്ട് ജനവിധി തേടുക. ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭൻ ഹോഡൽ സീറ്റിലും ഭൂപീന്ദർ സിങ് ഹൂഡ ഗർഹി സാംപ്ല-കിലോയി മണ്ഡലത്തിലും മത്സരിക്കും.

ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പുനിയയും കോൺഗ്രസിൽ ചേർന്നത്.

പുനിയക്ക് സീറ്റ് നൽകില്ല. പകരം ബജ്‌രംഗ്‌ പുനിയയെ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാനായി നിയമിച്ചു. കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് നിയമനം.

ഇരുവരും റെയിൽവേയിലെ ജോലി രാജിവെച്ച ശേഷം ആണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇത് കോൺഗ്രസിന് അഭിമാനകരമായ നിമിഷമാണെന്ന് കെ.സി വേണു​ഗോപാൽ പറഞ്ഞു.


Read Previous

അജിത് കുമാര്‍ സിപിഎമ്മുകാരനല്ല’, കൂടിക്കാഴ്ച അന്വേഷണത്തില്‍ വ്യക്തമാകും; എം ബി രാജേഷ്

Read Next

ഗള്‍ഫിലേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഭാഗം വീടിന് മുകളിലേക്ക് അടര്‍ന്നുവീണു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »