Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ധ്യാനത്തിനിടെ ഫോണിൽ കളിക്കരുതെന്ന് മോദിയോട് കോൺഗ്രസ്


കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. ധ്യാനത്തിനിടെ നരേന്ദ്രമോദിയുടെ എക്സ് ഹാൻഡിലിൽ വന്ന പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജിഡിപി വളര്‍ച്ചയെ കുറിച്ചായിരുന്നു പോസ്റ്റ്. ഏകാഗ്രമായിരിക്കൂ, ഫോൺ മാറ്റിവെക്കൂ എന്നായിരുന്നു കോൺഗ്രസ്സിന്റെ എക്സ് പോസ്റ്റ്.

2023-24 സാമ്പത്തിക വര്‍ഷം രാജ്യം 8.2 ശതമാനം വളര്‍ച്ച നേടിയെന്നാണ് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തത്. രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനതയ്ക്ക് നന്ദി പറയുന്നു വെന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അതെസമയം ഈ പോസ്റ്റിനു പിന്നിൽ മോദിയല്ലെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ടീമാണെന്നും വിശദീകരിക്കുന്ന കമന്റുകളും കോൺഗ്രസ്സിന്റെ എക്സ് പോസ്റ്റിനടിയിൽ വന്നിട്ടുണ്ട്. ഏതുതരം ധ്യാനമാണ് മോദി ചെയ്യുന്നതെന്ന് അത്ഭുത പ്പെടുന്ന വിമർശന കമന്റുകളുമുണ്ട്. നിരവധി കാമറകളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രിയുടെ ധ്യാനമെന്നാണ് ചില കമന്റുകളിലെ പരിഹാസം.

വ്യാഴാഴ്ച രാത്രി ഏഴരമണിയോടെയാണ് നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കും ഈ ധ്യാനം. ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ശനിയാഴ്ച ഉച്ച വരെയാണ് ധ്യാനമിരിക്കുക. വന്‍സുരക്ഷയാണ് കന്യാകുമാരിയിലും പരിസരത്തും മോദിയുടെ ധ്യാനത്തോടനു ബന്ധിച്ച് ഒരുക്കിയത്.


Read Previous

ആഗോള സൂചികാ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി സൗദി അരാംകോ; ലക്ഷ്യം 13 ബില്യണ്‍ ഡോളര്‍

Read Next

നാല് അറബ് പരന്‍മാര്‍ക്ക് ശിക്ഷ വിധിച്ച് സൗദി കോടതി; കടയിലിരുന്ന് പ്രതികള്‍ പ്രവാസി വനിതയെ ശല്യം ചെയ്യുകയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »