ലോക്സഭയിൽ ‘സെഞ്ച്വറി’ അടിച്ച് കോൺ​ഗ്രസ്; പിന്തുണ അറിയിച്ച് വിശാൽ പാട്ടീൽ


ന്യൂഡൽഹി: ലോക്സഭയിൽ അം​ഗസംഖ്യ 100 സീറ്റ് തികച്ച് കോൺഗ്രസ്. മഹാരാഷ്ട്ര യിൽ കോൺഗ്രസ് വിമതനായി മത്സരിച്ച വിശാൽ പാട്ടീൽ പിന്തുണ അറിയിച്ച തോടെയാണ് കോൺഗ്രസിന്റെ ലോക്സഭയിലെ അംഗബലം നൂറായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ സന്ദർശിച്ചാണ് വിശാൽ പാട്ടീൽ നിരുപാധിക പിന്തുണ അറിയിച്ചത്.

ഇതിനു പിന്നാലെ വിശാൽ പാട്ടീലിനെ സ്വാഗതം ചെയ്ത് മല്ലികാർജുൻ ഖർഗെ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്‍ലി മണ്ഡലത്തിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്തദാദ പാട്ടീലിന്റെ കൊച്ചു മകനായ വിശാൽ മത്സരിച്ചു വിജയിച്ചത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ ധാരണപ്രകാരം സാംഗ്‍ലി സീറ്റ് ശിവേസനയ്ക്ക് കൈമാറിയതോടെയാണ് വിശാൽ സ്വതന്ത്രനായി മത്സരിച്ചത്.

സാംഗ്‍ലിയിൽ ഒരു ലക്ഷത്തിലേറെ വോട്ടിനാണ് വിശാൽ പാട്ടീൽ ബിജെപിയുടെ സഞ്ജയ് പാട്ടീലിനെ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് 233 സീറ്റുകളാണ് ലഭിച്ചത്. 99 സീറ്റുകൾ നേടിയ കോൺഗ്രസ് മുന്നണിയിലെ വലിയ കക്ഷിയായി. കഴിഞ്ഞ തവണ കോൺ​ഗ്രസിന് 52 അം​ഗങ്ങളാണ് ഉണ്ടായിരുന്നത്.


Read Previous

വയനാട്ടില്‍ പ്രിയങ്ക മത്സരിക്കണം; സമ്മര്‍ദ്ദവുമായി യുഡിഎഫ്

Read Next

മന്ത്രിസഭാ രൂപീകരണം: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, സ്പീക്കറില്‍ വഴങ്ങാതെ ടിഡിപി; നിലപാട് കടുപ്പിച്ച് ജെഡിയു; എന്‍ഡിഎ എംപിമാരുടെ യോഗം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »