കോൺഗ്രസ് പരസ്യമായി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നു; രാഹുൽ ഗാന്ധി ഇൽഹാൻ ഒമറെ കണ്ടത് ദേശവിരുദ്ധമെന്ന് ബിജെപി


ന്യൂഡൽഹി : യുഎസ് സന്ദർശനത്തിനിടെ കോണ്‍ഗ്രസ് അംഗം ഇൽഹാൻ ഒമറുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്‌ച ദേശവിരുദ്ധമെന്ന് ബിജെപി. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യാവിരുദ്ധയും തീവ്ര ഇസ്ലാമിസ്റ്റും സ്വതന്ത്ര കശ്‌മീ രിൻ്റെ വക്താവുമായ ഇൽഹാൻ ഒമറിനെ രാഹുൽ ഗാന്ധി സന്ദർശിച്ചത് കോൺഗ്രസ് പരസ്യമായി രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നു എന്നതിന്‍റെ തെളിവാണെന്ന് അമിത് മാളവ്യ എക്‌സിൽ കുറിച്ചു.

യുഎസ് കോൺഗ്രസ് അംഗം ബ്രാഡ്‌ലി ജെയിംസ് ഷെർമാൻ ആതിഥേയത്വം വഹിച്ച റെയ്‌ബേൺ ഹൗസ് ഓഫിസ് ബിൽഡിങ്ങിലെ മീറ്റിങ്ങിലായിരുന്നു മറ്റു അംഗങ്ങ ളോടൊപ്പം ഇൽഹാൻ ഒമർ ഉൾപ്പെടെയുള്ള നേതാക്കളുമായി രാഹുൽ സംവദിച്ചത്. ജൊനാഥൻ ജാക്‌സൺ, റോ ഖന്ന, രാജാ കൃഷ്‌ണമൂർത്തി, ബാർബറ ലീ, ശ്രീ താനേദാർ, ഹാങ്ക് ജോൺസൺ, ജാൻ ഷാക്കോവ്‌സ്‌കി തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തിരുന്നു.

ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ലയും രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്‌ചയെ വിമർശിച്ച് രംഗത്തെത്തി. സിഖുകാർക്കെതിരെ വിഷം ചീറ്റുകയും വിദേശ മണ്ണിൽ ഇന്ത്യയെ തുരത്തുകയും ചെയ്‌തതിന് ശേഷം ഇപ്പോൾ രാഹുൽ ഗാന്ധി ഇന്ത്യ വിരോധിയായ ഇൽഹാൻ ഒമറിനെ കണ്ടിരിക്കുന്നു എന്നാണ് ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചത്.

യുഎസ് കോൺഗ്രസിൽ ഇന്ത്യ വിരുദ്ധ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന ഇൽഹാൻ ആർട്ടിക്കിള്‍ 370 റദാക്കിയതിനെ എതിർത്തിരുന്നു. ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് വാദിക്കുന്ന ഇൽഹാൻ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്നും ഷെഹ്‌സാദ് പൂനവല്ല കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ദേശീയ സുരക്ഷ വിട്ടുവീഴ്‌ച ചെയ്യുന്ന തരത്തിൽ ഇന്ത്യാവിരുദ്ധ ഘടകങ്ങളെ അംഗീകരി ക്കുന്നു എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രവാസികൾ, വിദ്യാർഥികൾ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശ നമാണിത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചർച്ചക ളാണ് യാത്രയിൽ ലക്ഷ്യമിടുന്നതെന്നും ഡാളസ് സന്ദർശനം മികച്ച തുടക്കമാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ടെക്‌സസ് സർവകലാശാലയിലെ വിദ്യാർഥി കളുമായും രാഹുൽ ഗാന്ധി വിവിധ വിഷയങ്ങളിൽ കൂടിക്കാഴ്‌ച നടത്തി.


Read Previous

അര്‍ജന്‍റീനയെ വീഴ്‌ത്തി; കോപ്പയിലെ തോല്‍വിക്ക് കണക്ക് ചോദിച്ച് കൊളംബിയ

Read Next

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു; തേവര എസ്എച്ച് കോളജിലെ യുവ അധ്യാപകന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »