ഇന്ത്യ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്. ഇടഞ്ഞ് നില്‍ക്കുന്ന നിതീഷ് കുമാറിന് വേണ്ടത്ര പ്രാധാന്യം തന്നെ നല്‍കി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ആദ്യ ഘട്ടമായി നിതീഷിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണ്. ഡിഎംകെ, എന്‍സിപി, ആര്‍ജെഡി എന്നിവര്‍ ഈ തീരുമാനത്തെ പിന്തുണച്ചു.

അതേസമയം വെറും കണ്‍വീനര്‍ പദവി മാത്രം പോരെന്നും, പ്രധാനമന്ത്രി സ്ഥാനാര്‍ ത്ഥിയായി ഉയര്‍ത്തി കാണിക്കണമെന്നുമാണ് ജെഡിയു നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. അതുകൊണ്ട് നിതീഷിന് ആ പദവി കിട്ടാന്‍ സാധ്യതയില്ല.
അതേസമയം നിതീഷ് സഖ്യത്തിന്റെ കണ്‍വീനറാവാന്‍ ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പിന്തുണയുള്ളതിനാല്‍ ഇത് സാധ്യമാകും. വ്യാഴാഴ്ച്ച നടന്ന സംസ്ഥാന തല യോഗത്തിലും, ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. നിതീഷ് കുമാറിനെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്.
സഖ്യത്തിലെ ഭൂരിഭാഗം നേതാക്കളും നിതീഷിനെ അംഗീകരിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ എതിര്‍പ്പുള്ളൂ. അടുത്ത ദിവസം തന്നെ ഇക്കാര്യം പ്രഖ്യാപിക്കു മെന്നാണ് ജെഡിയു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച തര്‍ക്കമില്ല. നിതീഷുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ആശയക്കുഴപ്പങ്ങളില്ല.