Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ച തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍; വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്ന് മുരളീധരന്‍


കൊച്ചി: അടിയന്തരാവസ്ഥയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എഴുതിയ ലേഖനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി ശക്തമാകുന്നു.പാര്‍ട്ടി ലൈനിന് വിരുദ്ധമായി മുന്‍പ് പലപ്പോഴും തരൂര്‍ നിലപാട് സ്വീകരിച്ച പ്പോഴും അവഗണിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃത്വം ഇന്ദിര ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ അച്ചടക്ക നടപടിയിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തരൂരിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നു. തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദേഹം ആദ്യം തീരുമാനിക്കട്ടെയെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. വിശ്വ പൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്ര സിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരു പാട് പേര്‍ കേരളത്തിലുണ്ട്. അതിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു തരൂരിന് അനുകൂലമായ സര്‍വേയോട് മുരളീധരന്റെ പ്രതികരണം.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ ക്കുന്നത് തന്നെയാണെന്ന സര്‍വേ ഫലം കഴിഞ്ഞ ദിവസമാണ് തരൂര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ഇക്കാര്യത്തിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. സര്‍വേയ്ക്ക് പിന്നില്‍ തട്ടിക്കൂട്ട് ഏജന്‍സിയാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും നേതൃത്വം വിലയിരുത്തുന്നു.

അതേസമയം ‘കേരള വോട്ട് വൈബ്’ എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്ത സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പറഞ്ഞു. ബിജെപിയുടെ അറിവോടെ ആരോ കുക്ക് ചെയ്ത സര്‍വേ ആണെന്നും ചെന്നിത്തല പറഞ്ഞു.


Read Previous

ജനറല്‍ ഡെന്റിസ്റ്റ് ജോലി, ലൈസന്‍സ് നേടണമെങ്കില്‍ ഇനി യോഗ്യത പരീക്ഷ പാസാകണം, ഖത്തര്‍ ആരോഗ്യ മന്ത്രാലയം

Read Next

ഏഴ് രാജ്യങ്ങൾക്ക് പിന്നാലെ ബ്രസീലിന് 50% തീരുവ ചുമത്തി ട്രംപ്; തീരുമാനം വിമർശനത്തിന് പിന്നാലെ, ട്രംപിൻ്റെ 50% താരിഫ് വർധന: തിരിച്ചടി ഉറപ്പെന്ന് ബ്രസീൽ പ്രസിഡൻ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »