ന്യൂഡൽഹി : മോദിയുടെ ഗ്യാരണ്ടിയില്‍ മോദി തന്നെ വലയുകയാണെന്നും അധികാരക്കസേര സംരക്ഷിക്കാനുള്ള ഓട്ടത്തില്‍ തങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ പ്രസ്‌താവനകൾ നടത്തുകയാണെന്നും കോൺഗ്രസിന്‍റെ വിമര്‍ശനം. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുസ്‌ലിം ലീഗിന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും, കോൺഗ്രസ് നേതാക്കളുടെ പ്രസ്‌താവനകൾ ദേശീയ അഖണ്ഡ തയോടും സനാതന ധർമ്മത്തോടുമുള്ള ശത്രുതയാണ് കാണിക്കുന്ന തെന്നുമുള്ള മോദിയുടെ വിമര്‍ശന ത്തിന് മറുപടിയായാണ് പാർട്ടിയുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ നുണപ്രചരണങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ മടുത്തു എന്നും ജൂൺ നാലിന് ശേഷം അദ്ദേഹത്തിന് ദീർഘകാല അവധിയിൽ പ്രവേശിക്കേണ്ടി വരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഇത് ഇന്ത്യന്‍ ജനത നല്‍കുന്ന ഗ്യാരണ്ടിയാണെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. കോൺഗ്രസിന്‍റെ ‘പാഞ്ച് ന്യായ് പച്ചീസ് ഗ്യാരണ്ടി’, 10 വർഷത്തെ അനീതിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ പുതിയ പ്രതീക്ഷ ഉണർത്തുന്നതാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുസ്‌ലിം ലീഗിന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ദേശീയ അഖണ്ഡതയ്‌ക്കും സനാതന ധർമ്മത്തിനും എതിരാണ് എന്നുമുള്ള മോദിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടാണ് കോൺഗ്രസിന്‍റെ പ്രതികരണം.
കോൺഗ്രസിന്‍റെ ഉറപ്പുകൾ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇത് രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ശബ്‌ദമാണ്. ഈ ഗാരണ്ടി കാർഡ് കണ്ട് ഞെട്ടിയ പ്രധാനമന്ത്രി, നിരാശയി അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയുകയാണ്’-ജയ്‌റാം രമേശ് പറഞ്ഞു. അതിനിടെ, കോൺഗ്രസ്-ആർജെഡി സഖ്യം സംസ്ഥാനം ഭരിച്ചപ്പോൾ രാജ്യത്ത് ‘ജംഗിൾ രാജ്’ ആണ് നിലനിന്നിരുന്നതെന്ന് മോദി ബിഹാറിലെ റാലിയില്‍ പറഞ്ഞു.