Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബാലറ്റ് പേപ്പറിലും കോൺഗ്രസ് കരുത്ത്; അഞ്ച് കോർപറേഷനുകളും 84 മുനിസിപ്പാലിറ്റികളും തൂത്തുവാരി.


ഹൈദരാബാദ്: ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. കോര്‍പറേഷനുകളും മുന്‍സിപ്പാലിറ്റികളും കോണ്‍ഗ്രസ് തൂത്തു വാരി. രണ്ട് കോര്‍പറേഷനില്‍ ബിജെപി മുന്നിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസിന് വന്‍ തിരിച്ചടി നേരിട്ടു.

സംസ്ഥാനത്തെ ഏഴില്‍ അഞ്ച് കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു. 123 ല്‍ 84 മുനിസിപ്പാലിറ്റികളിലും പാര്‍ട്ടി വിജയം നേടി. 5992 വാര്‍ഡുകളില്‍ 3074 വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന്റെ മിന്നും വിജയം.

മഞ്ചെരിയല്‍, രാമഗുന്‍ഡം, കൊത്തഗുഡം, മഹാബുബ്‌നഗര്‍, നാല്‍ഗൊണ്ട കോര്‍പറേഷനുകളിലാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. കരിം നഗര്‍, നിസാമാബാദ് കോര്‍പറേഷനുകളില്‍ ബി.ജെ.പി സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിച്ചു. ബി.ആര്‍.എസിന് ഒരു കോര്‍പറേഷനിലും വിജയിക്കാനായില്ല.

മഞ്ചെരിയന്‍ കോര്‍പറേഷനില്‍ 60 ല്‍ 44 സീറ്റും നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഇവിടെ ബി.ആര്‍.എസിന് എട്ട് സീറ്റുകള്‍ സ്വന്തമാക്കാനേ ആയുള്ളൂ. വ്യവസായ നഗരമായ രാമഗുന്‍ഡമില്‍ കോണ്‍ഗ്രസ് 38 സീറ്റുകള്‍ നേടി. ബി.ആര്‍.എസ് 13 സീറ്റിലൊതുങ്ങി.

ബി.ജെ.പി ഭരണം പിടിച്ച കരിം നഗര്‍, നിസാമാബാദ് കോര്‍പ്പറേഷനുകളില്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ല. കരിം നഗറില്‍ 66 ല്‍ 30 സീറ്റുകളാണ് ബി.ജെ.പി നേടിയത്. അഞ്ച് വിമത സ്വതന്ത്രരുടെ പിന്തുണയിലാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. നിസാമാബാദില്‍ 60 ല്‍ 28 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ഇവിടെയും ചെറു പാര്‍ട്ടികളുടെയോ സ്വതന്ത്രരുടെയോ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് അധികാരത്തിലെത്താനാകൂ.


Read Previous

ഷെയ്ഖ് ഹസീന ഇനി ഘടകമല്ല; ഇന്ത്യ യാഥാർത്ഥ്യം തിരിച്ചറിയണം; ഹസീനയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ച് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ ഹുമയൂണ്‍ കബീര്‍; ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ബി.എൻ.പി.

Read Next

അതിർത്തിയിൽ ‘ജമാഅത്തെ’ ഉണർവ്; ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുതിയ രാഷ്‌ട്രീയമാറ്റം; അവാമി ലീഗിന്റെ അന്ത്യവും ബി.എൻ.പിയുടെ തിരിച്ചുവരവും; ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »