ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ നാലിനോ ഒമ്പതിനോ നടക്കും സത്യപ്രതിജ്ഞാ ചടങ്ങിന് സുരക്ഷാ ക്രമീകര ണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിതെലങ്കാന പോലീസിനോട് ആവശ്യപ്പെട്ടു. ചടങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഞ്ജനി കുമാറിനോടാണ് റെഡ്ഡി ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് അറുപതിലേറെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണമുറപ്പിച്ചുകഴിഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ ഡിജിപി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ലോ ആന്‍ഡ് ഓര്‍ഡര്‍), എഡിജി സിഐഡി എന്നിവരുമായി രേവന്ത് റെഡ്ഡി വിളിച്ച് ചര്‍ച്ച ചെയ്തതായി തെലങ്കാന പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 4-നോ 9-നോ സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യതയാണ് അദ്ദേഹം അറിയിച്ചത്. പാര്‍ട്ടി ഉടന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് വൈകുന്നേരം മുതല്‍ മുഹൂര്‍ത്തം ആരംഭിക്കുമെന്ന് റെഡ്ഡി പറഞ്ഞു.അതിനാല്‍, സാധ്യമെങ്കില്‍, നാളെ (ഡിസംബര്‍ 4) സത്യപ്രതിജ്ഞാ ചടങ്ങ് പരിഗണിക്കും. അല്ലെ ങ്കില്‍ ഡിസംബര്‍ 9 ന് സത്യപ്രതിജ്ഞ ചെയ്യും.നിരവധി മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഡിജിപിയെ അറിയിച്ചു.എല്‍ബി സ്റ്റേഡിയത്തിലാണ് പരിപാടി.
വിജയിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും 2+2 പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ മാരെയും (പിഎസ്ഒ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഗ്രേഡ് സുരക്ഷയും ഒരുക്കണമെന്ന് തെലങ്കാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണിയുണ്ടെന്ന് വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. അഞ്ജനി കുമാര്‍ ഹൈദരാബാദ് പോലീസ് കമ്മീഷണറുമായും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗ സ്ഥരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുമായി അഞ്ജനി കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പോലീസ് നോഡല്‍ ഓഫീസറായ സഞ്ജയ് ജെയ്നും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ പൊലീസ് മേധാവി പൂച്ചെണ്ട് നല്‍കുന്നതും കാണാം. ഫലപ്രഖ്യാപനത്തിന് മുമ്പായിരുന്നു കൂടിക്കാഴ്ച. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.
