Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തന്ത്രങ്ങള്‍ മെനയാൻ കോണ്‍ഗ്രസ്; പാര്‍ലമെൻ്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി യോഗം വിളിച്ച് സോണിയാ ഗാന്ധി


ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെൻ്ററി യോഗം വിളിച്ച് സോണിയ ഗാന്ധി. ജൂണ്‍ 15 ചൊവ്വാഴ്‌ചയാണ് യോഗം ചേരുന്നത്. യോഗത്തിൽ കോൺ ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ജൻപഥ് വസതിയിൽ യോഗം ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിൽ വോട്ടർ പട്ടികയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉന്നയിച്ചിരന്നു. ഇക്കാര്യം പാര്‍ലമെൻ്റിലും ഉന്നയിക്കും. പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുള്ള നയതന്ത്ര ഇടപെടലുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആണവയുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങളിൽ സർക്കാരിൽ നിന്ന് മറുപടി വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ വീണ്ടും പാര്‍ലമെൻ്റില്‍ ഉന്നയിക്കുകയും വിശദീകരണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്‌തു. വർഷകാല സമ്മേളനത്തിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.

പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെയായിരിക്കും. കേന്ദ്രം പുതിയ നിയമനിർമാണങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന. ആണവോർജ്ജ മേഖലയിൽ സ്വകാര്യ സ്ഥപനങ്ങ ള്‍ക്ക് അനുമതി നല്‍കുന്നതു ഉള്‍പ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ടും ആറ്റോമിക് എനർജി ആക്‌ടും ഭേദഗതി ചെയ്യും.


Read Previous

സംയുക്ത സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണി: അമേരിക്കയ്ക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മുന്നറിയിപ്പുമായി റഷ്യ

Read Next

ആധാറും, പാൻ കാര്‍ഡും, റേഷൻ കാര്‍ഡുമടക്കമുള്ള രേഖകളൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കില്ല; ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാൻ വേണ്ടത് ഈ രേഖകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »