സിപിഎം മോഡല്‍ ഗൃഹസന്ദര്‍ശനത്തിന് കോണ്‍ഗ്രസും; ഫെബ്രുവരി ഒന്നു മുതല്‍ 20 വരെ,138 ചലഞ്ച് കാര്യക്ഷമമാക്കാന്‍ ‘കോണ്‍ഗ്രസ് ‘ മൊബൈല്‍ ആപ്പ്


തിരുവനന്തപുരം: സിപിഎം മോഡല്‍ ഗൃഹ സന്ദര്‍ശനത്തിന് കോണ്‍ഗ്രസും. ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയാണ് പരിപാടി. മുതിര്‍ന്ന നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും അടക്കം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗൃഹ സന്ദര്‍ശനത്തില്‍ പങ്കെടുക്കും. കുടുംബാംഗങ്ങളു മായി സംസാരിക്കുകയും പരാതികളുണ്ടെങ്കില്‍ കേള്‍ക്കുകയും വിനയപൂര്‍വം മറുപടി നല്‍കുകയും വേണമെന്നാണ് കെപിസിസി നിര്‍ദേശം. ‘138 ചലഞ്ച്’ എന്നു പേരിട്ട് നടത്തിവരുന്ന ധന സമാഹരണത്തിനും വീടുസന്ദര്‍ശനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ലഘുലേഖയും വിതരണം ചെയ്യും.

ഫെബ്രുവരി 20 മുതല്‍ ഒരു മാസം എല്ലാ ബൂത്തുകളിലൂടെയും കടന്നു പോകുന്ന പദയാത്രയും കോണ്‍ഗ്രസ് സംഘടിപ്പിക്കും. ഇതിനായി ഒരു നിയമസഭാമണ്ഡലത്തില്‍ മൂന്നു നേതാക്കളെ വീതം പാര്‍ട്ടി ചുമതലപ്പെടുത്തി. 3040 കിലോമീറ്റര്‍ ദൂരം മൂന്നുനാലു ദിവസം കൊണ്ടു കടന്നു പോകണം. ഓരോ പദയാത്രയിലും 100 അംഗങ്ങള്‍ വേണം. 138 ചാലഞ്ച് കാര്യക്ഷമമാക്കാന്‍ ‘കോണ്‍ഗ്രസ് ‘ എന്ന പേരില്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കും.


Read Previous

‘രക്തം വാര്‍ന്ന് പോയിട്ടും വേണ്ട ചികിത്സ ലഭിച്ചില്ല, ഐസിയു ആംബുലന്‍സ് കിട്ടിയില്ല’; ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം

Read Next

തോമസിനെ ആംബുലന്‍സില്‍ കയറ്റിയത് രക്തം വാര്‍ന്നുപോകുന്നില്ലെന്ന് ഉറപ്പാക്കി; വയനാട് മെഡിക്കല്‍ കോളജിനെ ന്യായീകരിച്ച് മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »