Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ്; നവംബർ 23ന് കോഴിക്കോട്


കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വ ത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കാട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് റാലി. കോഴിക്കോട് എംപി എംകെ രാഘവനാണ് റാലിയുടെ ഏകോപന ചുമതല.

പലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിം​ഗ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസോടെയും സമാധാനത്തോ ടെയും ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളതെന്നും ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തിപ്പി ടിക്കുന്ന നിലപാടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇന്ത്യ ഇന്നു വരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപ നവും ലജ്ജാകരമാണ്. കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തി നുമായി പലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലി യെന്നും സുധാകരൻ വ്യക്തമാക്കി.


Read Previous

എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, കെ ശിവകുമാർ പുതിയ പ്രൈവറ്റ് സെക്രട്ടറി

Read Next

ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »