കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്നു കാസര്‍കോട്ടു തുടക്കമാകും. വൈകീട്ട് 3ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. സമരാഗ്‌നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍ നടക്കും. സമരാഗ്‌നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.
നാളെ രാവിലെ 10ന് നഗരസഭാ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാസദസ്സില്‍, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കള്‍ സംവദിക്കും.ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം.
പ്രവാസ ലോകത്തും യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ കോണ്‍ഗ്രസ് പോഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, കെ പി സി സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ചേർന്ന് നയിക്കുന്ന “സമരാഗ്‌നി” എന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് .ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക് റിയാദ് ബത്ഹയിലെ സെൻട്രൽ കമ്മിറ്റി ഓഫിസിൽ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്
വൈകീട്ട് നടക്കുന്ന പരിപാടിയിൽ എല്ലാ പാർട്ടി പ്രവർത്തകരും പങ്കെടുക്കണെമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷുക്കൂർ ആലുവ എന്നിവർ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.