ബിജെപിക്ക് ഭരണഘടന അല്ല വലുത്, തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്ക് ഇന്ത്യൻ ജനതയെ തമ്മിലടിപ്പിക്കാന്‍ കഴിയുന്ന ഏത് ഹീനമാർഗവും അവർ സ്വീകരിക്കും; സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം മോദിയും കൂട്ടരും കേള്‍ക്കണം, ഇതേ നിലപാട് കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സ്വീകരിച്ചാൽ ഇന്ത്യക്കാരുടെ അവസ്ഥ എന്താകും ? ഇന്ത്യ എന്തു പറയും ??


എന്താണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വ നിയമത്തിലെ പ്രശ്നം ??
സ്വാമി വിവേകാനന്ദൻ അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ ചരിത്ര പ്രസിദ്ധ മായ ഒരു പ്രസംഗം ഉണ്ട്. ലോകത്തിൻെറ വിത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്ന് എത്തിയ വിവിധ ജാതിയിലും മതത്തിലും വർഗ്ഗത്തിലും വർണ്ണത്തിലും പെട്ട മനുഷ്യരെയാണ് സ്വാമിജി അവിടെ അഭിസംബോധന ചെയ്ത്. ലോകത്തിന്റെ പരിച്ഛേദമായ ആ സദസ്സിനെ നോക്കികൊണ്ട് സ്വാമിജി പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു “എൻ്റെ സഹോദരി സഹോദരന്മാരെ” ആ ഒറ്റ അഭിസംബോധന യിലൂടെ നിർത്താതെ ഉള്ള ഹർഷാരവങ്ങൾക്കിടയിൽ സാമി വിവേകാനന്ദൻ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തുകയായിരുന്നു. ആ ഇന്ത്യ ഇന്ന് എവിടെ എത്തിനിൽക്കുന്നു ???

2014ന് മുമ്പും കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. കുടിയേറ്റത്തിന് ഹിന്ദു കുടിയേറ്റം ക്രിസ്ത്യൻ കുടിയേറ്റം മുസ്ലിം കൂടിയേറ്റം പാർസി കൂടിയേറ്റം ജൈനൻ കൂടിയേറ്റം സിക്ക് കുടിയേറ്റം എന്നൊന്നുമില്ല. അന്വേഷണ ത്വരയുടെ ഭാഗമായി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി പലരും പലയിടത്തേക്കും കൂടിയേറിയിട്ടുണ്ട്. അങ്ങനെ നാടും വീടും വിട്ടു വരുന്നവർക്ക് അഭയവും ആസ്ഥാനവും കൊടുക്കുക എന്നുള്ളതാണ് ഇന്നേവരെയുള്ള ആർഷഭാരത സംസ്കാരം അത് നിയമാനുസൃതമാക്കിയ ഒരു ജനായത്ത് ഭരണകൂടവും നിയമവ്യവസ്ഥയും ഉള്ള നാടാണ് ഇന്ത്യ. വരുന്നവർക്ക് നിയമാനു സൃതമായി മതം നോക്കാതെ പൗരത്വവും ഇവിടെ നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ ഇപ്പോൾ എന്തുകൊണ്ട് ഒരു മതവിഭാഗക്കാർക്ക് മാത്രം പൗരത്വം നൽകാൻ സാധിക്കില്ല എന്ന് ഇന്ത്യ ഗവൺമെൻറ് പറയുന്നു എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമോ ഏതെങ്കിലും മതവിരുദ്ധ രാജ്യമോ അല്ല. ആ നിലയ്ക്ക് ഒരു വിഭാഗക്കാരെ മതത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത് വിവേചനമാണ് മനുഷ്യത്വരഹിതമാണ്. ഏതൊരു ഇന്ത്യൻ പൗരനും ഏതൊരു മതത്തിലും വിശ്വസിക്കുവാൻ അവകാശമുള്ളതുപോലെ തന്നെ ഇന്ത്യയിൽ വന്ന് അഭയം ചോദിക്കുന്ന ഏതൊരു മതക്കാരനും അഭയം കൊടുക്കുവാൻ നമ്മൾ ഭരണഘടനാപരമായി തന്നെ ബാധ്യസ്ഥരാണ്. പക്ഷേ കുത്തിത്തിരിപ്പിന് ഇറങ്ങിയിരി ക്കുന്ന ബിജെപിക്ക് ഭരണഘടന അല്ല വലുത് തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്ക് ഇന്ത്യൻ ജനതയെ തമ്മിലടിപ്പിക്കാന്‍ കഴിയുന്ന ഏത് ഹീനമാർഗവും അവർ സ്വീകരിക്കും. അതാണ് പൗരത്വ നിയമം.

നോക്കൂ.. ഈ നിലപാട് മറ്റ് കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സ്വീകരിച്ചാൽ ഇന്ത്യക്കാരുടെ അവസ്ഥ എന്താകും ? ഇന്ത്യ എന്തു പറയും ?? ഒരു രാജ്യത്തെ അതിന്റെ സംസ്കൃതിയെ പാരമ്പര്യങ്ങളെ മുച്ചൂടം തച്ചുടച്ചാലും ഞങ്ങൾക്കത് ബാധകമല്ല എന്ന നിലപാട് ഒരു ഗവൺമെൻറ് സ്വീകരിച്ചാൽ അവിടെ മനുഷ്യവാസം ബുദ്ധിമുട്ടാണ്.

പൗരത്വ നിയമ ഭേദഗതിയിലൂടെ ബിജെപി ആർഎസ്എസ് സംഘപരിവാർ ശക്തികൾ വെറുപ്പിന്റെ വണ്ടിക്ക് ടോർച്ചടിച്ചു കൊടുക്കുകയാണ്. ഈ നിയമം ഇന്ത്യയെ പിന്നോട്ട് അടിക്കും.

ഈ വർഗീയ ശക്തികളുടെ കയ്യിൽ നിന്ന് ഇന്ത്യയുടെ മോചനം അനിവാര്യമായിരി ക്കുന്നു എന്ന് എല്ലാവരും ചിന്തിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമം കൊണ്ടു വരുന്നത് അതുകൊണ്ട് എല്ലാവരും ഉണരുക പ്രവർത്തിക്കുക.

റിപ്പോര്‍ട്ട്‌ റോയ് പൊള്ളയില്‍


Read Previous

മുരളീധരൻ എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറി, തൃശൂർ കോർപറേഷനിൽ കൗൺസിലർമാർ യുഡിഎഫിലേക്ക്?; ഭരണം പിടിക്കുമെന്ന് നേതാക്കാള്‍, ചര്‍ച്ചകള്‍ സജീവം, അഭ്യൂഹങ്ങൾ തള്ളി മേയർ എം കെ വർഗീസ്

Read Next

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു, തിരുവനന്തപുരത്ത് ഹെല്‍പ്പ് ഡെസ്‌ക്; ‘ചങ്ങാതി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »