ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും അത് ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും.
എന്നാൽ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത് നിർദിഷ്ട താപനില ക്രമീകരിക്കാതിരിക്കുക, ഭക്ഷ്യോൽപന്നങ്ങൾ ഇടകലർത്തി സൂക്ഷിക്കുക,
സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ച് വയ്ക്കുക, റസ്റ്ററന്റിൽ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തുക, പഴകിയ ഇറച്ചി ശീതീകരിച്ച് വിൽക്കുക, ഉറവിടം വ്യക്തമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവർക്കെ തിരെയാണ് നടപടിയെടുത്തത്.