കല്‍പ്പറ്റ: വന്യജീവികളെ നിയന്ത്രിക്കാന്‍ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. നയരൂപീക രണത്തിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യ പ്പെടുന്നു. കേരളത്തില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായതോടെ, സർക്കാരിനെ തിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ നിയന്ത്രിതമായ വേട്ടയാടല്‍ അനുവദിച്ചിട്ടുണ്ട്. അതുപോലെ, വന്യജീവി ആക്രമണം തടയാനായി നിയന്ത്രിതമായ വേട്ടയാടലിന് നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
വന്യജീവി ആക്രമണം മൂലം കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിന് കോര്‍പ്പസ് ഫണ്ട് രൂപീകരിക്കണം. സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ കൃത്യമായ കര്‍മപദ്ധതിക്ക് സമിതി രൂപീകരിക്കണമെന്നും അന്‍വര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് അന്‍വറിന്റെ നീക്കം.
വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ സംസ്ഥാന വനംവകു പ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം മലയോരമേഖലകളിൽ ഉയർന്നിരുന്നു. തെരഞ്ഞെ ടുപ്പിൽ ഇത് തിരിച്ചടിയാകുമെന്ന് ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. ചില മതസംഘട നകൾകൂടി വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ചതോടെ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു.