നിരന്തരമായി ഉയരുന്ന വിവാദം : എക്‌സാ ലോജിക്ക് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ അപേക്ഷ നല്‍കി


കൊച്ചി: വിവാദങ്ങള്‍ പുകയുന്നതിനിടെ, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.ടി. സ്ഥാപനം നിര്‍ത്തുന്നതിന് നീക്കം ആരംഭിച്ചു. നിരന്തരമായി ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

കമ്പനികാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വീണയുടെ എക്‌സാ ലോജിക്ക് കമ്പനിയുടെ ഇന്നത്തെ അവസ്ഥ ‘ഡോര്‍മന്റ് അണ്ടര്‍ സെക്ഷന്‍ 455’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോര്‍മന്റ് എന്നാല്‍ നിശ്ചലം.

ജിഎസ്ടി വകുപ്പില്‍ 2023 ജനുവരി 21 നാണ് വീണ കമ്പനി ക്യാന്‍സല്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. 31.3.22 ല്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റ് വീണ സമര്‍പ്പിച്ചിട്ടുണ്ട്.
2014 സെപ്റ്റംബറിലാണ് ബാഗ്ലൂര്‍ കേന്ദ്രമാക്കി വീണ വിജയന്‍ എക്‌സാ ലോജിക്ക് എന്ന കമ്പനി സ്ഥാപിച്ചത്. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ എക്‌സാ ലോജിക്കിന് ലഭിച്ചത് കോടികളുടെ പ്രവൃത്തികളാണ്.


Read Previous

യുക്രൈന്‍ സൈനിക തലവന്മാരെ കൂട്ടത്തോടെ പുറത്താക്കി സെലന്‍സ്‌കി

Read Next

മലപ്പുറത്തും കണ്ണൂരിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »