സൗദിയില്‍ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്‍റെ അടിസ്ഥാനത്തില്‍ വില്‍ക്കണം, നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10,000 വരെ പിഴ.


മക്ക : പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പതിനായിരം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനിച്ചതായി മക്ക നഗരസഭ അറിയിച്ചു. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ രാജ്യത്ത് പ്രാബല്യത്തി ലുള്ള, നിശ്ചിത ആളുകൾക്കുള്ള പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും എന്ന രീതിക്കു പകരം നിശ്ചിത തൂക്കത്തിലുള്ള ഇറച്ചിയും ഭക്ഷണവും വിൽക്കാൻ നിർബന്ധിക്കുന്ന തീരുമാനം ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് മക്ക നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.

തൂക്കത്തിലും അളവിലും പ്രത്യേക നിയന്ത്രണങ്ങളില്ലാതെ ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കുന്ന രീതി ഇല്ലാതാക്കി തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽപന നടത്തുന്ന രീതി നിർബന്ധമാക്കി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിൽപന മാനദണ്ഡങ്ങൾ നിയന്ത്രിക്കാനാണ് പുതിയ പദ്ധതിയിലൂടെ മക്ക നഗരസഭ ലക്ഷ്യമിടുന്നത്.

ഇതുപ്രകാരം ഉപയോക്താക്കൾക്ക് വിൽക്കുന്ന ഇറച്ചിയുടെയും മറ്റു ഭക്ഷണങ്ങളുടെയും നീതിയുക്തമായ അളവ് നിർണയിക്കാൻ ത്രാസ് ഉപയോഗിക്കുകയാണ് വേണ്ടത്. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമിടയിൽ പരസ്പര വിശ്വാസ്യം വർധിപ്പിക്കാനും ഇരു കക്ഷികൾക്കും സുതാര്യതയും വിശ്വാസ്യതയും നൽകാനും പുതിയ വ്യവസ്ഥ സഹായിക്കും.

പുതിയ പദ്ധതി പ്രകാരം റെസ്റ്റോറന്റുകളും ഹോട്ടലുകളും ഇലക്‌ട്രോണിക് തുലാസ് ഏർപ്പെടുത്തൽ നിർബന്ധമാണ്. ഇറച്ചിയുടെ ഇനങ്ങളും വിലകളും വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപനങ്ങളിൽ തൂക്കണം. തങ്ങളുടെ ആവശ്യം നിറവേറ്റുന്ന നിലക്ക് തൂക്കത്തിലാണ് ഉപയോക്താക്കൾ ഓർഡറുകൾ നൽകേണ്ടത്. ഭക്ഷ്യവസ്തുക്കൾ തൂക്കി വിൽക്കാൻ ആവശ്യമായ ഡിജിറ്റൽ തുലാസ് ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 1,000 റിയാൽ തോതിൽ പിഴ ചുമത്തും.

കോഴിയിറച്ചി, ബീഫ്, മത്സ്യം എന്നിങ്ങിനെ ഇറച്ചിയുടെ ഇനങ്ങളും അവയുടെ ഉറവിടങ്ങളും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാത്തവർക്ക് 2,000 റിയാൽ തോതിൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പതിനായിരം റിയാൽ വരെ പിഴ ലഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഇനവും വിലയും വ്യക്തമാക്കുന്ന പ്രത്യേക ബോർഡുകൾ സ്ഥാപിക്കാത്തവർക്ക് 1,000 റിയാൽ തോതിൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക ഇരട്ടി തുക പിഴ ചുമത്തുമെന്നും മക്ക നഗരസഭ വ്യക്തമാക്കി.


Read Previous

രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി “റെസ് പബ്ലിക” സങ്കടിപ്പിച്ചു

Read Next

റിപ്പബ്ലിക്ദിനം ആഘോഷിച്ച് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »