മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെ റിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങ ൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ പരുക്ക് മാത്രമാണ് സാരമായു ള്ളത്. അല്ലാത്തവരുടെ പരിക്ക് നിസ്സാരമാണ്.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം ആണ് രക്ഷാപ്രവർത്തനം നടത്തി യത്. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അപകടത്തി ന്റെ വിവരങ്ങളും ചിത്രങ്ങളും മാത്രമാണ് പുറത്തുവിട്ടത്. അതിനിടെ ബുറൈമി വിലായത്തിൽ വാഹനം ഒഴുക്കിൽപെട്ട് മൂന്ന് പേരെ കാണാതായി.
കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് ഒമാനിലെ പല ഭാഗത്തും പെയ്തത്. അപക ടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബുറൈമി ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കു ന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം പുറത്തുവിട്ടു.