ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഹൈദരാബാദ്: അന്താരാഷ്‌ട്ര ടി20യിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബാംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നേരിട്ട 40-ാം പന്തില്‍ സെഞ്ച്വറിയിലേക്ക് എത്തി. എട്ട് സിക്‌സ്റുകളും 10 ഫോറുകളും പറത്തിക്കൊണ്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് കുതിച്ചത്.
ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യാക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ നേടിയത്. മത്സരത്തില്‍ റിഷാദ് ഹൊസൈനെതിരെ ഒരു ഓവറില്‍ അഞ്ച് സിക്‌സറുകളും സഞ്ജു ഗാലറി യില്‍ എത്തിച്ചിരുന്നു. ഇതോടെ, അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യയ്‌ക്കായി ഒരു ഓവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമായും സഞ്ജു മാറി.
മത്സരത്തിന്‍റെ ആദ്യ ഓവറില്‍ സ്പിന്നറെ ഉപയോഗിച്ച് സഞ്ജുവിനെ കുരുക്കാനായി രുന്നു ബംഗ്ലാദേശിന്‍റെ ശ്രമം. എന്നാല്‍, കരുതലോടെ ബാറ്റ് വീശിയ സഞ്ജു പതിയെ ക്രീസില്‍ നിലയുറപ്പിച്ചു. പിന്നീട്, പന്തെറിയാനെത്തിയ താരങ്ങളെയെല്ലാം കണക്കിന് തല്ലിക്കൂട്ടിയാണ് സഞ്ജു സ്കോര്‍ ഉയര്‍ത്തിയത്. പവര്‍പ്ലേയില്‍ മുസ്തഫിസുര്‍ റഹ്മാൻ, ടസ്‌കിൻ അഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.