പൊലീസ് നായയെ വാങ്ങിയതില്‍ അഴിമതി; ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലേക്ക് നായയെ വാങ്ങിയതിലും പരിപാലിക്കുന്നതിലും തട്ടിപ്പെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പുകണ്ടെത്തിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ എഎസ് സുരേഷിനെ സസ്‌പെന്റ് ചെയ്തു. പട്ടിക്കുട്ടികളെ വാങ്ങിയത് വന്‍ തുകയക്കാണെന്നും വിജിലന്‍സ് കണ്ടെത്തി. നായകള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി.

ഫയൽ ചിത്രം

നായക്കുട്ടികളെ വാങ്ങിയതിലും പരിപാലിച്ചതിലും സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് തരത്തിലുള്ള തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഡോഗ് സ്‌ക്വാഡിന്റെ ചുമതലയു ണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ എഎസ് സുരേഷ് നായകള്‍ക്ക് വേണ്ട ഭക്ഷണം വാങ്ങുന്നതിനായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. അത് കമ്മീഷന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി. 

പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വാങ്ങിയ പട്ടിക്കുട്ടികളെ സാധാരണത്തേ തില്‍ നിന്നും കൂടുതല്‍ വിലയക്കാണ് വാങ്ങിയതെന്നും കണ്ടെത്തി. കൂടാതെ നായകള്‍ ക്കുള്ള മരുന്ന് തൃശുരിലെ ഒരു സ്വകാര്യ ഡോക്ടറില്‍ നിന്നായിരുന്നു വാങ്ങിയത്. ഇതിലും എഎസ് സുരേഷ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചു.


Read Previous

പിവി അന്‍വറിന്റെ കൈയിലുള്ള മിച്ചഭുമി ഉടന്‍ തിരിച്ചുപിടിക്കണം; സാവകാശം വേണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളി

Read Next

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »