Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ആദ്യം തപാൽ ബാലറ്റുകൾ എണ്ണണ്ണം’; തെരഞ്ഞെടുപ്പ് കമ്മീഷന്‌ മുന്നില്‍ പുതിയ ആവശ്യവുമായി ഇന്ത്യാ മുന്നണി


ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) ബ്ലോക്ക് നേതാക്കളുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്‌ച നടത്തി. വോട്ടെണ്ണൽ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ്‌ കൂടിക്കാഴ്‌ച. ജൂൺ 4 ന് നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയയ്‌ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായതും വിശദവുമായ മാർഗനിർദ്ദേശങ്ങൾ നല്‍കണമെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യാ ബ്ലോക്ക് ആവിശ്യപെട്ടു.

1961 ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് ആദ്യം തപാൽ ബാലറ്റുകൾ എണ്ണുന്നത് സംബന്ധിച്ച വ്യക്തത, കൺട്രോൾ യൂണിറ്റുകളുടെ സിസിടിവി നിരീക്ഷണത്തിലുള്ള സുരക്ഷിതമായ നീക്കം ഉറപ്പാക്കുക, കൺട്രോൾ യൂണിറ്റുകളിൽ തീയതി / സമയം പരിശോധിച്ചുറപ്പിക്കുക, വോട്ടെണ്ണൽ ആരംഭിക്കുന്ന / അവസാന സമയങ്ങൾ സ്ഥിരീ കരിക്കുക, എണ്ണുന്ന ഏജന്‍റുമാർക്കുള്ള സ്ലിപ്പുകൾ, ടാഗുകൾ, വിശദാംശങ്ങൾ, വോട്ടെടുപ്പ് തീയതി എന്നിവ പ്രദർശിപ്പിക്കുക, തിരക്ക് ഒഴിവാക്കുക, തുടരുന്നതിന് മുമ്പ് ഫലങ്ങൾ രേഖപ്പെടുത്താൻ ഏജന്‍റുമാരെ അനുവദിക്കുക, വോട്ടെണ്ണൽ പ്രക്രിയയിൽ സുതാര്യതയും വിശ്വാസവും ശക്തിപ്പെടുത്തുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ.

തപാൽ ബാലറ്റുകൾ ആദ്യം എണ്ണുകയും ആദ്യം തപാൽ ബാലറ്റുകളുടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യമാണ് നിയമാനുസൃത ചട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ മനസിലാക്കിയിട്ടു ണ്ടെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇസിഐ ക്ഷമയോടെ കേട്ടെന്നും ശക്തമായ നടപടിക്കായി കാത്തിരിക്കുകയാണെ ന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വോട്ടെണ്ണൽ ദിവസം ആദ്യം പോസ്‌റ്റൽ ബാലറ്റുകളാണ് എണ്ണേണ്ടതെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പ് വരെ ആദ്യം തപാൽ ബാലറ്റുകൾ എണ്ണി പ്രഖ്യാപിക്കും എന്നായിരുന്നു നടപടിക്രമങ്ങളും നിയമവും അതിനുശേഷമായിരുന്നു ഇവിഎം എണ്ണൽ.


Read Previous

ദീർഘനേരം എസിയിലിരുന്നാല്‍ പണികിട്ടും; പഠനം പറയുന്നതിങ്ങനെ

Read Next

വെന്തുരുകി ഉത്തരേന്ത്യ; ഒഡീഷ്യയില്‍ മാത്രം 96 മരണം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »