അട്ടിമറിച്ച് സിംബാബ്‌വെ; ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി


ഹരാരെ : ടി20 ലോകകപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇന്ത്യ സിംബാബ്‌വെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അമ്പരപ്പിക്കുന്ന തോല്‍വി. 13 റണ്‍സിനാണ് ഇന്ത്യ വീണത്. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി.

ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി 31 റണ്‍സെടുത്തപ്പോള്‍ വാഷിങ്‌ടണ്‍ സുന്ദര്‍ 29 റണ്‍സ് നേടി. ടീമിലെ മറ്റാര്‍ക്കും മികവ് പുറത്തെടുക്കാനായില്ല.‍

സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ചതാരയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യക്കെതിരെയുള്ള ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0-ന് മുന്നിലാണ്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടില്‍ നടക്കും. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 115-9, ഇന്ത്യ 19.5 ഓവറില്‍ 102-ന് ഓള്‍ ഔട്ട്.


Read Previous

മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന്; ചരിത്രം കുറിക്കാന്‍ നിര്‍മല സീതാരാമന്‍

Read Next

ക്ലാസില്‍ നിന്ന്‌ പുറത്താക്കി; അധ്യാപകനെ കുത്തി കൊലപ്പെടുത്തി വിദ്യാർഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »