ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ന്യൂയോർക്ക്: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കോവിഡിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസിഫിക് എന്നിവിടങ്ങളിലാണ് രോഗ വ്യാപനം നിലവിൽ കൂടുതലുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്നാണ് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും പല സ്ഥലങ്ങളിലും പ്രാദേശിക തലത്തിലാണ് വ്യാപനമുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് വ്യക്തമാക്കി.
പാരീസ് ഒളിമ്പിക്‌സിൽ മാത്രം നാൽപതോളം അത്‌ലറ്റുകളിൽ കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്‌സിനേഷനിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു.