
റിയാദ്: സൗദിയില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിത്തുടങ്ങി. ഇതിനായി ആരോഗ്യ മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
ഇന്നലെ മുതലാണ് രണ്ടാം ഡോസ് നല്കിത്തുടങ്ങിയത്. രണ്ടാം ഡോസിനുള്ള തീയതികള്‍ നീട്ടുകയാ ണെന്ന് ഏപ്രില്‍ 10 നാണ് മന്ത്രാലയം അറിയിച്ചത്.ഇന്നലെ മുതല്‍ അറുപതു വയസു കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മന്ത്രാലയ മെസ്സേജ് പലര്‍ക്കും ലഭിച്ചു.