പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ സജി ചെറിയാൻ


ആലപ്പുഴ: പത്താംക്ലാസ്​ ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന്​ മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പഗോഡ റി​സോർട്ടിൽ അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്​ചർ കോൺ​വക്കേഷൻ പ്രോഗ്രാം ‘കോസ്​മിക്​ ബ്ലോസംസ്​-2024’ ഉദ്​ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്​എസ്​എൽസിക്ക് 210 മാർക്ക്​ വാങ്ങാൻ ഏറെ പാടായിരുന്നു. ഇപ്പോൾ ഓൾപാസാണ്​.

എസ്​എസ്​എൽ​സിക്ക്​ 99.99 ശതമാനമാണ്​ വിജയം. ഒരാളും തോൽക്കാൻ പാടി​ല്ല. ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന്​ സർക്കാർ ഓഫിസുകളിലേക്ക്​ രാഷ്‌ട്രീയ പാർട്ടികളുടെ​ പ്രതിഷേധമുയരും.

എല്ലാവരെയും ജയിപ്പിച്ച് കൊടുക്കുന്നതാണ്​​ നല്ല കാര്യം. അത്​ ശരിയല്ലെന്ന്​ പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ഈ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരു​മെന്ന്​ പ്രഖ്യാപി ച്ചിട്ടുണ്ട്​. പ്രകൃതിയോട്​ ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന്​ മാറിയതോ​ടെ പശു വിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക്​ അറിയാത്ത സ്ഥിതിയാണ്​. തുടങ്ങിയാൽ നിർത്താത്ത രണ്ട് സ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപന ശാലയുമാണ്​. അത്​ നാൾക്കുനാൾ പുരോഗമിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.


Read Previous

കണ്ണൂരിലെ അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കഥകള്‍ ചെങ്കൊടിക്ക് അപമാനം’: ബിനോയ് വിശ്വം

Read Next

സൈനികന്‍റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയില്‍, ഏറ്റുവാങ്ങാതെ ബന്ധുക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »