Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഐയും മിണ്ടിയില്ല; അജിത് കുമാര്‍ – ആര്‍എസ്എസ് കൂടിക്കാഴ്ച മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല


തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. ആരോപണവിധേയനായ അജിത് കുമാറിനെ മാറ്റുന്നതും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ എഡിജിപി വിഷയം ഉണ്ടായിരുന്നില്ല. അജണ്ടയ്ക്ക് പുറത്തു നിന്നുള്ള വിഷയം എന്ന നിലയിലും, സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.

അജണ്ടയ്ക്ക് പുറത്തു നിന്ന് മന്ത്രിസഭാ യോഗത്തില്‍ ആകെ ഉന്നയിക്കപ്പെട്ടത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചതാണ്. നടപടിക്രമങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വ്യക്തമാക്കി. എഡിജിപിയുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍ എ ഉന്നയിച്ച ആരോപണങ്ങളോ, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതോ മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ കൂടിക്കാഴ്ച പാര്‍ട്ടിയെ സംബന്ധിക്കുന്ന വിഷയമല്ലെന്നും, സര്‍ക്കാരാണ് നടപടിയെടുക്കേണ്ട തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നടത്തിയ വെളിപ്പെടു ത്തലുകളിലും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.


Read Previous

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടൻതന്നെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

Read Next

കെ പി ധനപാലന്റെ മകന്‍ ബ്രിജിത് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »