ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഐഎം പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് റെഡ്ഡിയാര്‍പാട്ടിയിലുള്ള പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇരുവരുടേയും വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. യുവതി സിപിഐഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ ബന്ധുക്കളെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
