സിപിഎം സെക്രട്ടേറിയറ്റും ഇടത് മുന്നണി യോഗവും ഇന്ന്; മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഉണ്ടായേക്കും


മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്ന്. മന്ത്രിസഭയുടെ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തിലാണ് അന്തിമ തീരുമാനം ഉണ്ടാകുക. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ർച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരും.

രണ്ടാം പിണറായി സർക്കാരിൻറെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബ‍ർ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആൻറണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിലും മാറി, കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ഈ മാസം 18നാണ് നവകേരള സദസ് ആരംഭിക്കുന്നത്.

ഇതിന് മുമ്പേ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഭരണത്തിൻറെ വിലയിരുത്തിൽ പ്രധാനമായത് കൊണ്ട്, നിലവിലെ എല്ലാ മന്ത്രിമാരും പരിപാടിയിൽ വേണമെന്ന അഭിപ്രായമാണ് അന്ന് ഉയർന്നത്. അത് ഇന്ന് നടക്കുന്ന യോഗത്തിൽ പരിഗണിക്കാ മെന്നാണ് നേതൃത്വം കേരളാ കോൺഗ്രസ് ബിയെ അറിയിച്ചത്. ആ നിലപാടിന് മുൻതൂക്കം ലഭിച്ചാൽ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ ഉണ്ടാകും.


Read Previous

കേരളം ചലിക്കുന്നത് കേരളീയത്തിൽ നിന്നുള്ള പണം കൊണ്ട്: ഇപി ജയരാജൻ

Read Next

മാർപ്പാപ്പയുടെ ദുബായ് സന്ദർശനം ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ; സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »