Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൃത്രിമങ്ങളിലൂടെ നേടിയ വിജയം, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം


ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയം കൃത്രിമങ്ങള്‍ നടത്തി സ്വന്തമാക്കിയതെന്ന് സിപിഎം. സംസ്ഥാനത്തെ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയും വന്‍തോതില്‍ പണം വിനിയോഗിച്ചും ആണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ധ്രുവീകരണ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആരോപിച്ചു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയം മഹാസഖ്യത്തിന് തിരിച്ചടിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നയിച്ച വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗി ച്ചെന്നും സിപിഎം ആരോപിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ ശ്രമിക്കണം എന്നും സിപിഎം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിശദമായി പരിശോധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങള്‍ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ നന്ദി അറിയിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷിതരുടെയും അവകാശ ങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടരുമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും വലിയ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനരാഷ്ട്രീയ ത്തിലെ പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യുന്നതാണ് ജനവിധിയെന്നാണ് വിലയിരുത്തല്‍.


Read Previous

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി

Read Next

ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »