കുണ്ടറയിലെ ജെ. മേഴ്സിക്കുട്ടി അമ്മയുടെ തോല്‍വി സിപിഎം വിശദമായി പഠിക്കും, ബി ജെ പി വോട്ട് മറിച്ചു എന്നുള്ളതാണോ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ?


കൊല്ലം: സംസ്ഥാനത്തെ എൽ.ഡി.എഫ് തരംഗത്തിലും കുണ്ടറയിലെ സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയുടെയും എം സ്വരാജിന്റെയും തോല്‍വി സിപിഎം പ്രത്യേകം അന്നെഷിക്കും കുണ്ടറയില്‍ വീഴ്ത്തിയത് ബി.ജെ.പി വോട്ടിലെ ചോർച്ചയെന്ന് പ്രാഥമിക നിഗമനം സിപിഎം പുറത്ത് പറഞ്ഞെ ങ്കിലും യഥാര്‍ത്ഥ കാരണം അതെല്ല എന്നുള്ള അഭിപ്രായം സിപിഎം സംസ്ഥാന സമിതിയില്‍ പ്രാഥമിക ചര്‍ച്ചയില്‍ വിഷയമായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ കുണ്ടറയിലെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 20,257 വോട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ കളത്തിലിറങ്ങിയ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് 6,097 വോട്ടുകളെ ലഭിച്ചുള്ളു. ബി.ജെ.പി വോട്ട് ചോർന്ന് പി.സി. വിഷ്ണുനാഥിന് ലഭിച്ചതാണ് മേഴ്സിക്കുട്ടി അമ്മയ്ക്ക് അടിതെറ്റാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻ.എസ്.എസും പി.സി. വിഷ്ണുനാഥിന് വേണ്ടി പരസ്യമായിരംഗത്തിറങ്ങിയിരുന്നു.

കുണ്ടറ ബി.ഡി.ജെ.എസിന് നൽകിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പ്രചാരണത്തിൽ നിന്ന് പിൻവാങ്ങിയ പ്രവർത്തകർ സംസ്ഥാന നേതൃത്വം ഇടപെട്ട ശേഷമാണ് പുറമേ സജീവമായത്. പക്ഷെ വോട്ട് പെട്ടിയിലാക്കാൻ ആത്മാർത്ഥ ശ്രമം ഉണ്ടായില്ല, അതല്ലെങ്കിൽ വോട്ട് മറിച്ചുവെന്നാണ് കണക്കുകൾ നൽകുന്ന സൂചന.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് മുപ്പതിനായിരത്തിൽ അധികം വോട്ട് ലഭിച്ചിരുന്നു. കുണ്ടറ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇളമ്പള്ളൂർ, പെരിനാട് പഞ്ചായത്തു കളിലെ പ്രധാന പ്രതിപക്ഷം എൻ.ഡി.എയാണ്. കൊറ്റങ്കര പഞ്ചായത്തിലും യു.ഡി.എഫിനേക്കാൾ മുന്നിലാണ്. തൃക്കോവിൽവട്ടത്ത് ഇത്തവണ കൂടുതൽ സീറ്റ് നേടിയിരുന്നു. പക്ഷെ ഈ മേഖലയി ലെങ്ങും എൻ.ഡി.എ കാര്യമായ പ്രകടനം കാഴ്ച്ചവെച്ചില്ല.

വീഴ്ത്താനുള്ള ശ്രമം നേരത്തേ തുടങ്ങിപി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കു ന്നതിന് മുമ്പ് തന്നെ എൻ.എസ്.എസ് ജെ. മേഴ്സിക്കുട്ടിഅമ്മയെ പരാജയപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പലയിടങ്ങളിലും ഈ ലക്ഷ്യത്തോടെ വിളിച്ച കരയോഗം യോഗങ്ങൾ തർക്കത്തിലാണ് പിരിഞ്ഞത്. പക്ഷെ എൻ.എസ്.എസിന് കൂടുതൽ വോട്ട് ചോർത്താനായോ എന്നതി ൽ വ്യക്തയില്ല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൽ.ഡി.എഫിന് ഏകദേശം 69,000 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 79,047 വോട്ടും. ഇപ്പോൾ തദ്ദേശ തിരഞ്ഞെടു പ്പിനേക്കാൾ രണ്ടായിരത്തിലേറെ വോട്ട് വർദ്ധിച്ചു. പക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പി നേക്കാൾ എണ്ണായിരത്തിലേറെ വോട്ട് കുറഞ്ഞു.

തൃപ്പുണിത്തുറയിലെ സിപിഎം സ്ഥാനാര്‍ഥി എം .സ്വരാജിന്‍റെ തോല്‍വിയും സിപിഎം പ്രത്യേകം വിലയിരുത്തും ഒപ്പം സംസ്ഥാനം മുഴുവന്‍ ജയിച്ചതും തോറ്റതുമായ മുഴുവന്‍ മാണ്ട്ലങ്ങളിലെയും കാര്യങ്ങള്‍ വിശദമായി പഠിക്കുകയും തിരത്തലുകള്‍ വരുത്തുകയും ചെയ്യും.


Read Previous

കോ​​വി​​ഡ് ഇന്ത്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 75 ല​​ക്ഷം പേ​​ർ​​ക്ക്; രാ​​ജ്യ​​ത്തെ തൊ​​ഴി​​ലി​​ല്ലാ​​യ്​​മാ നി​​ര​​ക്ക് എ​​ട്ടു ശതമാനമായി.

Read Next

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പാക്കണം: രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »