Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടം. ഹനീഫ മൂന്നിയൂർ


റിയാദ് : താത്കാലിക ലാഭത്തിനും നേട്ടത്തിനും വേണ്ടി സി പി എം പുറത്തെടുക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടകരമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അഭിപ്രായപ്പെട്ടു. ”ഓർമകളിലെ തങ്ങളും സി എച്ചും” എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ വർഗീയ വേർതിരിവിന്റെ കേരള രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ സമാധാനവും ഐക്യവുമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ലക്ഷ്യം വെക്കേണ്ടത്. അധികാരം നേടിയെടുക്കുവാൻ തരാതരം നിലപാടുകൾ മാറ്റുകയും ഭൂരിപക്ഷ – ന്യൂനപക്ഷ പ്രീണനങ്ങൾ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാട് എല്ലാ കാലത്തും വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഭരണപക്ഷത്തുള്ള എം എൽ എ കേരള സർക്കാറിനെതിരെ ഉയർത്തിവിട്ട വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മുഖ്യമന്ത്രി ഉൾപ്പടെയുള്ള സി പി എം നേതാക്കൾ മലപ്പുറത്തെയും അവിടെ അതിവസിക്കുന്ന ഭൂരിപക്ഷ ജനതയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുവാനാണ് ശ്രമിക്കുന്നത്.

മലപ്പുറത്തിന്റെ സൗഹാർദ്ദ മണ്ണിൽ വിഷം കലർത്തി നിലനിപ്പിന് ശ്രമിക്കുന്നതാരാ യാലും അംഗീകരിക്കാൻ കഴിയില്ല. ഹിന്ദു പത്രത്തിൽ അഭിമുഖം തരപ്പെടുത്തി മുസ്‌ലിം വിരുദ്ധ പ്രചാരകരായ സംഘപരിവാറിന് ആയുധം നൽകിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ആർ എസ് എസുമായുള്ള ആഭ്യന്തര വകുപ്പിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ബന്ധം പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സി എച്ച് മുഹമ്മദ്‌ കോയയുടെയും ഓർമ്മകൾ സത്താർ താമരത്ത് സദസ്സുമായി പങ്ക് വെച്ചു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, മുജീബ് ഉപ്പട, ജലീൽ തിരൂർ, അസീസ് വെങ്കിട്ട, അബ്ദുറഹ്മാൻ ഫറൂഖ്‌, അഷ്‌റഫ്‌ കല്പകഞ്ചേരി, മാമുക്കോയ തറമ്മൽ, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, പി സി മജീദ്, ഷാഫി മാസ്റ്റർ തുവ്വൂർ, റഫീഖ് മഞ്ചേരി, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, നാസർ മാങ്കാവ്, നജീബ് നല്ലാംങ്കണ്ടി എന്നിവർ സംസാരിച്ചു. ബഷീർ ഇരുമ്പുഴി ഖിറാഅത്ത് നിർവ്വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദി പറഞ്ഞു.


Read Previous

കേളി മുഹമ്മദ് റാസിനെ ആദരിച്ചു.

Read Next

സൗദിയില്‍ പുതിയ തൊഴില്‍ നിയമപരിഷ്‌ക്കാരം; തൊഴില്‍ മാറാന്‍ 60 ദിവസം സമയം ലഭിക്കും, പുതിയ നിയമം അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »