ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ


ഓടിത്തുടങ്ങിയ ട്രെയില്‍ കയറാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ പിടിവിട്ടു. പിന്നാലെ സ്റ്റേഷനും ട്രെയിനും ഇടയിലുടെ വിടവിലൂടെ പാളത്തിലേക്ക്. വണ്ടി അത്യാവശ്യം വേഗത കൈവരിച്ച സമയം. 


 സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ പലരും അത്തരം മുന്നറിയിപ്പുകൾ മറന്ന് പോകുന്നു. ഇത് വലിയ അപകടങ്ങളാണ് വിളിച്ച് വരുത്തുന്നത്. അത്തരമൊരു നടുക്കുന്ന കാഴ്ചയിൽ നിന്നും ആശ്വാസത്തിന്‍റെ ദീർഘ നിശ്വാസത്തിലേക്ക് കാഴ്ചക്കാരനെ എത്തിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്ധ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവാവ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഓടി വരുന്നത് കാണാം. ഇയാളുടെ ഇരുതോളിലും ഭാരമേറിയ ബാഗുകൾ തൂങ്ങിക്കിടന്നിരുന്നു. ഒരു ആര്‍പിഫ് ഉദ്യോഗസ്ഥന് തൊട്ട് മുന്നിൽ വച്ച് യുവാവ്, സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നു. വണ്ടി അത്യാവശ്യം വേഗത കൈവരിച്ച സമയമായതും ബാഗുകളുടെ ഭാരം മൂലവും യുവാവിന് ട്രെയിനിന്‍റെ വാതിലിലെ കമ്പിയിൽ പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ സ്റ്റേഷനില്‍ നിന്ന് കാലെടുത്തതും അയാൾ സ്റ്റേഷനും ട്രെയിനും ഇടയിലെ വിടവിലൂടെ പാളത്തിലേക്ക് വീണു. 


Read Previous

മഞ്ചേരി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം

Read Next

അസുഖബാധിതനായി ദുരിതത്തിലായ സുരേഷ് സംമുഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »