ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പുല്‍പ്പള്ളി: നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്നലെയും വിജയം കണ്ടില്ല. വണ്ടിക്കടവില്‍ കന്നാരം പുഴയോരത്ത് മൂന്നിടങ്ങളിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് രണ്ടിടങ്ങളിലായിരുന്നു കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച ഇത് മൂന്ന് കൂടുകള്‍ ആക്കി ഉയര്‍ത്തി.

നിരീക്ഷണ ക്യാമറകളുടെ എണ്ണവും ഉയര്‍ത്തി. ദേവര്ഗ്ഗദ്ധ ഉന്നതിയിലെ മാരനെ കടുവ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്ക് വെടിവെച്ച് പിടിക്കൂടാനാണ് തീരുമാനം. കേരള കര്‍ണാടക വനമേഖല ആയതിനാല്‍ കടുവ ഏതു വനത്തിലാണ് ഉള്ളതെന്ന് വനപാലകരെയും കുഴക്കുകയാണ്.
കഴിഞ്ഞദിവസവും കടുവയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ വനം വകുപ്പ് നടത്തിയിരുന്നു. അതിനിടെ കര്‍ണാടകയിലെ സര്‍ഗൂരില്‍ കടുവ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു. ആ കടുവയയെ കര്‍ണാടക വനംപാലകര്‍ കേരളത്തി വനത്തില്‍ തുറന്നു വിട്ടതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. നരഭോജി കടുവ നാട്ടില്‍ ഭീതി പരത്തുകയാണ്. കടുവയെ നിരീക്ഷണ ക്യാമറകളില്‍ കാണാത്തതും കൂട്ടില്വീഴാത്തതും ആശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
