കുറ്റകൃത്യങ്ങള്‍ കുറയും, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിനകം നീതി: അമിത് ഷാ


ന്യൂഡല്‍ഹി: പുതിയ ക്രിമിനില്‍ നിയമ പ്രകാരം എല്ലാ കേസുകളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ കോടതിയില്‍ നിന്ന് നീതി കിട്ടുന്ന തലത്തി ലേക്ക് എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90 ശതമാനം ശിക്ഷ ഉറപ്പാക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ വ്യക്തമാക്കി.

ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതോടെ ലോകത്തിലെ ഏറ്റവും ആധുനിക മായ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ഇന്ത്യയിലാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ സൈക്കിള്‍ മോഷണമാണ് പുതിയ നിയമമനുസരിച്ചുള്ള ആദ്യ കേസെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റില്‍ പൊതുവഴി തടസ്സപ്പെടുത്തി വണ്ടിയില്‍ നിന്ന് വെള്ളവും പുകയില ഉല്‍പന്നങ്ങളും വിറ്റതിന് വഴിയോര കച്ചവടക്കാരനെതിരെ ചുമത്തിയ കേസ് അന്വേഷണത്തിന് ശേഷം പൊലീസ് തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊളോണിയല്‍ കാലത്തെ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ നിയമങ്ങള്‍ നീതി ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കും, ശിക്ഷാ നടപടിക്ക് പ്രാമുഖ്യം നല്‍കി, ഇ-എഫ്‌ഐആര്‍, സീറോ എഫ്‌ഐആര്‍, ഇലക്ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ തിരിച്ചറിഞ്ഞ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. ജുഡീഷ്യല്‍ നടപടികള്‍ സമയബന്ധിതമായിരിക്കുമെന്നും പുതിയ നിയമങ്ങള്‍ ജുഡീഷ്യല്‍ സംവിധാനത്തിന് സമയപരിധി നിശ്ചയിക്കുമെന്നും, നീണ്ട കാലതാമസം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന കേസുകളിലും ബലാ ത്സംഗത്തിന് ഇരയായവരുടെ മൊഴിയും ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുമെന്നും പുതിയ വ്യവസ്ഥ ചേര്‍ത്തി ട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം, ഒരു വ്യക്തിക്ക് ഒരു പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതിപ്പെടാനും നടപടികള്‍ സുഗമമാക്കാനും അനുവദിക്കുന്നതാ ണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.


Read Previous

ഭാരതീയ ന്യായസംഹിത: സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്; ഇരുചക്രവാഹന യാത്രക്കാരനെതിരെ എഫ്‌ഐആര്‍

Read Next

മതി, നിങ്ങള്‍ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയത്തില്‍ അഭിഭാഷകനോട് കോടതി, നാടകീയ രംഗങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular