ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അബുദാബി: ബിഗ് ടിക്കറ്റ് 256ാം സീരീസ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യകടാക്ഷം മലയാളിക്ക്. ഏകദേശം 34 കോടിയോളം രൂപയാണ് (15 ദശലക്ഷം ദിര്‍ഹം) ഗ്രാന്‍ഡ് സമ്മാനത്തിലൂടെ മലയാളിയായ മുജീബ് തെക്കേമാട്ടേരിക്ക് ലഭിച്ചത്.
ഖത്തറില്‍ കഴിഞ്ഞ 8 വര്‍ഷമായി ബാങ്ക് ഓഡിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്ന മുജീബ് തെക്കേമാട്ടേരിക്ക് 098801 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടു വന്നത്. കഴിഞ്ഞ 2 വര്‍ഷമായി മുജീബും കൂട്ടുകാരും സംഘംചേര്‍ന്ന് എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. 12 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഇക്കുറിയും ടിക്കറ്റെടുത്തത്.
സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണിലൂടെ അറിയിക്കുക യായിരുന്നു. ഇത്രയും വലിയ ഒരു തുക തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന് മുജീബും കൂട്ടുകാരും പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ആദ്യം ഉള്ള പ്രാരാബ്ധങ്ങള്‍ തീര്‍ക്കണമെന്നും മുജീബ് പറഞ്ഞു.
മുജീബിനും കൂട്ടര്‍ക്കും പുറമെ ഇന്നലെ രാത്രി നടന്ന മറ്റു വിവിധ ഭാഗ്യക്കുറി നറു ക്കെടുപ്പുകളില്‍ ഏഴു ഇന്ത്യക്കാര്‍ കൂടി സമ്മാനര്‍ഹരായി. അജീബ് ഒമര്‍ (ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ് (70,000), ആന്റണി വിന്‍സെന്റ് (60,000), അജ്മല്‍ കൊല്ലംകുടി ഖാലിദ് (50,000), ലിപ്‌സണ്‍ കൂത്തുര്‍ വെള്ളാട്ടുകര പോള്‍ (40,000), പൊയ്യില്‍ താഴെ കുഞ്ഞബ്ദുല്ല (30,000), മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടില്‍ (20,000) എന്നിവരാണ് മറ്റു നറുക്കെടുപ്പില്‍ വിജയികളായ ഇന്ത്യക്കാര്‍.