സ്നേഹവും സാഹോദര്യവും സൗഹൃദവും ഇഴചേര്‍ത്ത് ജനസാഗരമായി റിയാദ് ഒഐസിസി സൗഹൃദ ഇഫ്താർ സംഗമം #Crowded Riyadh OICC Friendly Iftar Gathering


റിയാദ്:ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുലൈ എക്സിറ്റ് -18 ലെ സദ കമ്മ്യൂണി സെന്ററിൽ നടത്തിയ സൗഹൃദ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി.റിയാദിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങൾ സംഗമത്തിൽ പങ്കാളികളായി.

ഒ ഐ സി സി റിയാദ് സൗഹൃദ ഇഫ്താര്‍

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,ചെയർമാൻ കുഞ്ഞി കുമ്പള, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് പ്രോഗ്രാം ജനറൽ കൺവീനർ രഘുനാഥ് പറശ്ശി നിക്കടവ്, സബ് കമ്മിറ്റി കൺവീനർമാരായ ഷംനാദ് കരുനാഗപള്ളി, സുഗതൻ നൂറനാട്,അമീർ പട്ടണത്ത്, സക്കീർ ധാനത്ത് അടക്കം പ്രധാന ഭാരവാഹികളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റിക്ക് രൂപം നൽകി ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയാണ് പരിപാടി ഏകോപിച്ചത്.

ഇഫ്താർ സംഗമത്തിൽ റിയാദ് ഇന്ത്യൻ എംബസി സെകന്റ് സെക്രട്ടറി മോയിൻ അക്തർ, ലുലു റിയാദ് ജനറൽ മാനേജർ സമീർ ചത്തോലിൽ, സുധീർ കുമ്മിൾ, ഡോ:കെ ആര്‍ ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, നസറുദ്ധീൻ വിജെ, സനൂബ് പയ്യന്നൂർ, ഷാജി കൊടുങ്ങല്ലൂർ, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഡോ: അബ്ദുൽ അസീസ്, വിനോദ്, കമാൽ കോട്ടക്കൽ, കൃഷ്ണകുമാർ, കബീർ പട്ടാമ്പി, ഷൈജു പച്ച, ഷാരോൺ ഷെരീഫ്, നൗഷാദ് ആലുവ, നിബു വർഗ്ഗീസ്, ജോർജ്ജ് തൃശൂർ, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, റഹിമാൻ മുനമ്പത്ത്, അഡ്വ: അജിത്ത്, സലീം അർത്തിയിൽ തുടങ്ങിയ വിവിധ മത സാമൂദായിക, രാഷ്ട്രീയ സാംസ്ക്കാരിക സംഘടനാ പ്രതിനിധികളടക്കം നിരവധി പേർ സന്നിഹിതരായി.

ശാഫി ഹുദവി ഓമശ്ശേരി റമദാൻ സന്ദേശം നൽകി. ശരീരാരാധനയായ നോമ്പ് അല്ലാഹുവിന്റെ അടുക്കൽ വളരെ വിലപ്പെട്ടതാണെന്നതിന്റെ ഒരു കാരണം കാപട്യ ങ്ങൾ ഒരിക്കലും ഈ ആരാധനയിൽ ഇടപെടുന്നില്ല എന്നതാണ്. പ്രായ പൂർത്തിയായ ഓരോ വിശ്വാസിയും റമദാൻ മാസത്തിൽ ഭക്ഷണവും മറ്റു സുഖവും ഉപേക്ഷിച്ച് പൂർണ്ണമായും അല്ലാഹുവിന്റെ പ്രീതിക്കായി പ്രഭാതം മുതൽ സൂര്യാസ്തമയം വരെ, തന്റെ നാഥന്റെ കടമകൾ നിറവേറ്റാൻ പരിശ്രമിക്കുന്നവരാണ് എന്ന ചിന്ത നമ്മുടെ ഓരോരുത്തരുടെ മനസ്സുകളിൽ ഉണ്ടായിരിക്കണം.കാരുണ്യത്തിന്റെയും പാപ മോചനത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമായ റമദാൻ നമ്മുടെ രാജ്യത്തിനും ലോകത്തിലെ എല്ലാ മനുഷ്യരാശിക്കും അനുഗ്രഹമായിരിക്കട്ടെ എന്നും അദ്ധേഹം റമദാൻ സന്ദേശത്തിൽ സൂചിപ്പിച്ചു.

ഒഐസിസി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, ബാലുകുട്ടൻ, ഷുക്കൂർ ആലുവ,നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കിഴിപുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്,സൈഫ് കായംകുളം, അശ്റഫ് മേച്ചേരി, വിനീഷ് ഒതായി, നാദിർഷാ റഹിമാൻ, അബ്ദുൽ സലാം ഇടുക്കി, ബഷീർ കോട്ടക്കൽ,നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ,നാസർ മാവൂർ,സന്തോഷ്,ഡൊമിനിക്ക് സാവിയോ, സഫീർ ബുർഹാൻ, മുസ്തഫ വിഎം, ടോം സി മാത്യു വിവിധ ജില്ല പ്രസിഡന്റുമാരായ കെ.കെ തോമസ്, ഷാജി മടത്തിൽ, ബഷീർ സാപ്റ്റിക്കോ, ശരത്ത് സ്വാമിനാഥൻ, നാസർ വലപ്പാട്, ഷിഹാബ് പാലക്കാട്, സിദ്ധീഖ് കല്ലുപറമ്പൻ, ഹർഷാദ് എം.ടി, അബ്ദുൽ മജീദ്, അലക്സ് കൊട്ടാരക്കര, അലി ആലുവ, അൻസാർ വർക്കല, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി സൗദി കുടുംബം ആവശ്യപ്പെട്ട ദിയാ പണമായ 34 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഒഐസിസിയുടെ ഇഫ്താർ വേദിയിൽ ക്യാമ്പയിൻ നടത്തിയത് ഏറെ ശ്രദ്ധയാകർഷിച്ചു.


Read Previous

‘തോക്ക് ചൂണ്ടി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി’; ഹമാസിന്റെ തടവില്‍ പീഡനത്തിനിരയായ ഇസ്രയേല്‍ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ #Israeli Lawyer Tortured in Hamas Prison Reveals

Read Next

റിംഫ് കുടുംബ ഇഫ്താർ സംഘടിപ്പിച്ചു. #Rimf family iftar 24

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »