റിയാദ് : 2015 ല്‍ സൗദി അറേബ്യ വലിയ പ്രതിസന്ധിനേരിട്ടതില്‍ പ്രധാനകാരണം മതിയായ കഴിവി ല്ലാത്ത മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യം മൂലമാണെന്ന് കിരിടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി വിഷന്‍ 2030 വിജയകരമായ അഞ്ചു വര്‍ഷം തികയുന്ന വേളയില്‍ സൗദി ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇത്തരം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം സഹായകമായിരുന്നില്ല. 2015 ല്‍ 80 ശതമാനം മന്ത്രിമാരും കഴിവില്ലാത്തവരായിരുന്നു. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ചെറിയ കമ്പനിയില്‍ പോലും നിയമിക്കപ്പെടാന്‍ ഇവര്‍ യോഗ്യരായിരുന്നില്ല.
ഡെപ്യൂട്ടി മന്ത്രിമാരും അണ്ടര്‍ സെക്രട്ടിമാരുമെല്ലാം ഇതേപോലെ ഏറെക്കുറെ മുഴുവനായും കഴിവു കെട്ടവരായിരുന്നു. കഴിവുകളുടെയും പ്രാപ്തികളുടെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ രെ തരംതിരിച്ചപ്പോള്‍ 90 ശതമാനവും ചുവപ്പ്, മഞ്ഞ വിഭാഗത്തിലും പത്തു ശതമാനം പച്ച വിഭാഗ ത്തിലുമായിരുന്നു. പതിവ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജോലിയാണ് ഇവരില്‍ ഭൂരിഭാഗവും നിര്‍വഹിച്ചിരുന്നത്.

ഭാവിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന നിലയില്‍ തന്ത്രപരവും ആസൂത്രണപര വുമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിരുന്നില്ല. മികച്ച മന്ത്രിസഭയും റോയല്‍ കോര്‍ട്ടും ഗവണ്‍ മെന്റും ഇല്ലാതെ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലായെന്നും കിരീടാവകാശി ചൂണ്ടികാണിച്ചു.
സൗദി അറേബ്യയുടെ ഭരണഘടന വിശുദ്ധ ഖുർആനാണെന്നും അത് എക്കാലവും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളില്‍ സൗദിയില്‍ നിന്നുള്ള മൂന്നു യൂനിവേഴ്‌സിറ്റികള്‍ ഇടംപിടിക്കണമെന്ന് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. സൗദി പൗരന്മാര്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണ്. ഇക്കാര്യം ഭരണത്തിന്റെ അടിസ്ഥാന നിയമത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഭാഗം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ട്. ആശുപത്രികള്‍ സ്വകാ ര്യവല്‍ക്കരിച്ചാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് വഴി പൗരന്മാര്‍ക്കുള്ള സൗജന്യ ചികിത്സ തുടരും. 2030 ഓടെ വ്യവസായ മേഖലക്ക് 30 ലക്ഷം ബാരല്‍ എണ്ണ നല്‍കാന്‍ സൗദി അറാംകൊക്ക് സാധിക്കുന്ന നിലക്ക് വ്യവസായ മേഖലയില്‍ പരിവര്‍ത്തനങ്ങളുണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ വിഭവങ്ങളും പ്രയോജനപ്പെടുത്താന്‍ ഇത് സഹായകമാകും. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം നാലു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വീടുള്ള സൗദി പൗരന്മാരുടെ അനുപാതം 60 ശതമാനമായി ഉയര്‍ന്നതായും വിഷന്‍ 2030 പൂര്ത്തികരിച്ചാല്‍ സൗദി വിഷന്‍ 2040 പ്രഖ്യാപിക്കു മെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.