സാംസ്‌കാരിക സംവാദങ്ങൾ
ആശയങ്ങള്‍ രൂപപ്പെടുത്തുന്നു :
ആർ എസ്‌ സി


റിയാദ് : ആശയങ്ങൾ രൂപപെടുത്തുന്നതിൽ സാംസ്‌കാരിക സംവാദങ്ങളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതോടൊപ്പം പ്രവാസത്തിലെ തിരക്കു കൾക്കിടയിൽ ഉണർന്നി രിക്കാനും പരിസരത്തെ അറിഞ്ഞു ജീവിക്കാനും പ്രചോദിപ്പിക്കുന്നതായി രുന്നു പെൻ കതിർ സാംസ്‌കാരിക ഒത്തിരിപ്പ് . ഇത്തരം അവസരങ്ങൾക്കു നിരന്തരം കൂടാൻ തീർച്ചപ്പെടുത്തിയാണ് സംഗമം പിരിഞ്ഞത് .

റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ പ്രവാസി യുവാക്കളുടെ സാസ്കാരിക ഉണർവുകളെ ലക്ഷ്യം വെച്ച് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സോൺ ചെയർമാൻ ഷുഹൈബ് സഅദിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ കലാലയം സെക്രട്ടറി നിഹാൽ അഹമ്മദ് വിഷയം അവതരിപ്പിച്ചു.

ആർ.എസ്‌.സി ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം സൗദി ഈസ്റ്റ് കലാലയം സെക്രട്ടറി നൗഷാദ്മാ സ്റ്റര്‍, നാഷണൽ ഇ.ബി അംഗങ്ങളായ സയ്യിദ് ഷബീർ അലി തങ്ങൾ, ജാബിർ അലി കൊണ്ടോട്ടി പ്രസംഗിച്ചു. വിവിധ സെഷനുകളിലായി അഷ്‌കർ മഴൂർ, അക്ബർ അലി, ഷുഹൈബ് കോട്ടക്കൽ, അഷ്‌റഫ് അണ്ടോണ എന്നിവർ സംസാരിച്ചു . സജീദ് മാട്ട സ്വാഗതവും ഉവൈസ് വടകര നന്ദിയും പറഞ്ഞു.


Read Previous

ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് ടണ്‍കണക്കിന് മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍; ആശങ്കയില്‍ സമീപ രാജ്യങ്ങള്‍

Read Next

നഗരസഭാ കൗൺസിലർക്ക് സ്വീകരണവും, പ്രവാസി സാഹിത്യകാരിക്ക് അനുമോദനവും സംഘടിപ്പിച്ച് കൃപ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »