മോഹൻലാലിനെതിരെ സൈബർ ആക്രമണം; ഉടൻ നടപടിയുണ്ടാകുമെന്ന് ഡിജിപി


തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി യെടുക്കും. എംപുരാന്‍ സിനിമയോടനുബന്ധിച്ചുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ തീക്കാടന്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഇന്ന് വൈകുന്നേരം ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കും.

എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തി ക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.


Read Previous

സംഘപരിവാർ സമ്മർദത്തിൽ വെട്ടിത്തിരുത്തലുകൾക്ക് നിർമാതാക്കൾ തയ്യാറാവുന്നു, നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം’; എംപുരാന് മുഖ്യമന്ത്രിയുടെ പിന്തുണ

Read Next

എംപുരാൻ റീ എഡിറ്റിങ് പതിപ്പ് എത്താൻ ദിവസങ്ങൾമാത്രം; വെട്ടിമാറ്റലിന് മുമ്പേ ജനത്തിരക്ക്, നഗരങ്ങളിലെ തിയേറ്ററുകൾ ഹൗസ് ഫുൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »