സൈബർ അധിക്ഷേപം; മനംനൊന്ത് യുവതി ജീവനൊടുക്കി; മുൻ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു


സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ഉന്നയിച്ച് ആതിര നേരിട്ട് പൊലീസിൽ പരാതിയും നൽകിയിരുന്നു. മണിപ്പൂരിലെ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര.


Read Previous

സൗദിയിൽ വാഹനാപകടം; ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു

Read Next

സമയപരിധി ലംഘിച്ചതിന്; എ.ആർ റഹ്മാന്‍റെ സംഗീത നിശ നിർത്തിവെപ്പിച്ച്, പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »